Thursday, July 30, 2020

A Restructuring and Transformative National Policy


The cultural health of a nation owes much to its education system. India's education system has been a topic of discussions in forums after forums for decades. The necessity to remould it to suit the vastly changed times has been a consensus in all such debates.

And now the time has come. National Education Policy 2020 passed by the Union Cabinet is a ground breaking revolutionary document which seeks to address several long overdue needs of our education system paving the way for its transformative restructuring with wide-ranging reforms aimed at making the Indian education system more contemporary. The NEP is expected to bring in new vistas of opportunities for the Indian youth.

It is refreshing that under the NEP, the curriculum would get reduced to its core essentials giving ample space for critical thinking, holistic, enquiry-based, discovery-based, discussion-based, and analysis-based learning, which is a pressing need of the times.

NEP is expected to pave way for equitable, vibrant, job oriented, quality education. Let the contemplated moves get translated into action on the ground at the earliest.

Monday, July 27, 2020

നീതി


ക്വാറന്റൈനിൽ ആയിരുന്ന ഒരു ഐ.എ.എസ്.  ഉദ്യോഗസ്ഥൻ ക്വാറന്റൈൻ ലംഘിച്ച് ആരോഗ്യ വകുപ്പിനെയോ ഉയർന്ന അധികാരികളെയോ അറിയിക്കാതെ ചാടി നാട്ടിലേക്ക് പോയതും ആ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യതുമായ  സംഭവം ഇക്കഴിഞ്ഞ മാർച്ചിൽ ഒരു വാർത്തയായതാണല്ലോ. ഇപ്പോളിതാ കൊല്ലം സബ് കളക്ടർ ആയ ആ ഉദ്യോഗസ്ഥനെ  സർവീസിൽ തിരിച്ചെടുത്ത വാർത്ത വന്നിരിക്കുന്നു. അതേസമയം ഉദ്യോഗസ്ഥന്റെ ഗൺമാനെ  സസ്‌പെൻഷനിൽ തന്നെ നിറുത്തിയിരിക്കുന്നു. ഇതെന്തു നീതി? ഐ.എ.എസ്.  ഉദ്യോഗസ്ഥൻ തോന്ന്യാസം കാണിച്ചതിന് ഗൺമാനെ ശിക്ഷിച്ചതെന്തിനാണെന്ന്  എത്രയാലോചിട്ടും മനസ്സിലാകുന്നില്ല. 

രണ്ടു പേരും, അതായത്, ഐ.എ.എസ്.  ഉദ്യോഗസ്ഥനും ഗൺമാനും, ഇന്ത്യൻ പൗരന്മാരും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുമാണ്. പക്ഷെ നിയമത്തിന്റെ മുൻപിൽ അവർക്ക് തുല്യതയില്ല.  ഇൻഡ്യൻ ഭരണഘടന മൗലിക അവകാശങ്ങൾ വഴി അനുശാസിക്കുന്നത്   ഇങ്ങനെയല്ലല്ലോ. സാമൂഹികമായും സാമ്പത്തികമായുമൊക്കെ പിന്നോക്കം നിൽക്കുന്നവർക്കും    അധികാരകേന്ദ്രങ്ങൾ അപ്രാപ്യമായവർക്കും  സമൂഹത്തിന്റെ  താഴേത്തട്ടിലുള്ളവർക്കും നീതി നിഷേധിയ്ക്കപ്പെടുമ്പോൾ ഇടപെടാൻ ആരുമില്ല എന്ന സ്ഥിതി വളരെ ദുഖകരമാണ്.       
സമൂഹത്തിന് നിയമസംവിധാനത്തോട് ബഹുമാനം തോന്നുവാൻ, നിയമത്തിനു മുൻപിൽ എല്ലാവർക്കും ഒരേ പരിഗണന ലഭിയ്ക്കുന്നുണ്ട് എന്ന ബോധ്യം സമൂഹത്തിനുണ്ടാകേണ്ടത്    അത്യാവശ്യമാണ്. അല്ലാത്ത ഒരു വ്യവസ്ഥിതിയിൽ ഒരു സമൂഹവും  പുരോഗതി പ്രാപിയ്ക്കുമെന്നും   തോന്നുന്നില്ല.

Sunday, July 26, 2020

സ്വാഭാവിക നീതി, സാമൂഹ്യ നീതി


മുപ്പതോ നാല്പതോ വർഷങ്ങൾ ജോലി ചെയ്ത് ജീവിത സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീങ്ങുമ്പോൾ   ലക്ഷക്കണക്കിനാളുകൾ സേവനത്തിൽ നിന്ന് വിരമിയ്ക്കുന്നു.  ഇവരിൽ ഒരു ഗണ്യമായ വിഭാഗത്തിന് പെൻഷനോ യാതൊരു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയോ ഇല്ല. വേറൊരു വിഭാഗത്തിന് വളരെ തുച്ഛമായ (പ്രതിമാസം ആയിരം രൂപയ്ക്കടുത്ത്) പ്രോവിഡന്റ് ഫണ്ട് പെൻഷൻ ലഭിയ്ക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ ധാരാളം പൊതുമേഖലാ  സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരും ഉൾപ്പെടുന്നു. വെറും തുച്ഛമായ പെൻഷൻ ലഭിക്കുന്ന ഈ രണ്ടാമത്തെ വിഭാഗം ഒന്നാമത്തെ വിഭാഗത്തിൽ നിന്നും വളരെ വ്യത്യസ്തമല്ല. 

ഇനി, ശേഷിയ്ക്കുന്ന ഭീമമായ ഒരു വിഭാഗമുണ്ട്. ഈ വിഭാഗത്തിന് പതിനായിരങ്ങൾ മുതൽ ഒരു ലക്ഷത്തിലേറെ രൂപ വരെ പ്രതിമാസ പെൻഷൻ ലഭിയ്ക്കുന്നു. കേന്ദ്ര സംസ്ഥാന  സർക്കാർ സർവീസുകളിൽ നിന്നും, ഡിഫെൻസ് സർവീസിൽ നിന്നും, വിദ്യാഭ്യാസ മേഖലയിൽ നിന്നും, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ സർവീസുകളിൽ നിന്നുമൊക്കെ വിരമിച്ചവരാണ് ഈ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നത്. ആകർഷകമായ പെൻഷന് പുറമെ മറ്റു നിരവധി ആനുകൂല്യങ്ങളും ഈ  മൂന്നാമത്തെ വിഭാഗത്തിലുള്ള ചിലർക്ക് ലഭിയ്ക്കുന്നു. രണ്ടു വർഷം നിയമസഭയിലോ പാർലമെന്റിന്റെ അംഗമായി ഇരുന്നവർക്കും വളരെ ആകർഷകമായ പെൻഷൻ ലഭിയ്ക്കുന്നു.  

പെൻഷൻ എന്നത് ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണെന്നാണല്ലോ സങ്കൽപം. അപ്പോൾ ഇങ്ങനെയുള്ള ഒരു  സാമൂഹ്യ സുരക്ഷ സേവനത്തിൽ നിന്നും വിരമിച്ച എല്ലാവർക്കും നൽകാനുള്ളതല്ല എന്നാണോ ഉദ്ദേശിക്കുന്നത് ? മേൽപ്പറഞ്ഞ ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗത്തിൽപ്പെട്ടവരും മൂന്നാമത്തെ വിഭാഗത്തിനു തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരും അതുപോലെ തന്നെ നീണ്ട കാലം ജോലി ചെയ്തവരും അതുപോലെ തന്നെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിർവഹിച്ചവരുമാണ്. എന്നാൽ അവർക്കു സാമൂഹ്യ സുരക്ഷ വേണ്ടെന്ന് ഏതൊക്കെയോ ബുദ്ധിരാക്ഷസന്മാർ ചേർന്നങ്ങു തീരുമാനിച്ചു. നിലവിലുള്ള സ്ഥിതി അങ്ങനെ സംജാതവുമായി.  

മേൽവിവരിച്ച സാഹചര്യം സ്വാഭാവിക നീതിയുടെയും സാമൂഹ്യ നീതിയുടെയും നിഷേധമല്ലെന്ന്, സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങൾക്ക് ആക്കം കൂട്ടുന്നില്ല എന്ന്  എങ്ങനെ പറയാനാകും?  

മേൽവിവരിച്ച സ്വാഭാവിക, സാമൂഹ്യ നീതി നിഷേധത്തെക്കുറിച്ചുള്ള കോടിക്കണക്കിനാളുകളുടെ ബോദ്ധ്യം   ഇന്ന് ഒരു ദേശീയ തരംഗവും  ONE INDIA  ONE  PENSION എന്ന ശക്തമായ പ്രസ്ഥാനവുമായി മാറിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിലും എത്തിയിരിക്കുന്നു.

ഇത് എത്രയും പെട്ടെന്ന് ഒരു യാഥാർഥ്യമായി മാറട്ടെ.

Tuesday, July 21, 2020

A Laudable Move by AIBEA


The action of All India Bank Employee’s Association (AIBEA) in releasing the  list of 2426 willful defaulters who owe Rs.1,47,350 crore to public sector banks is highly laudable. Certainly the gesture of releasing this vital information in the public domain is in the best interest of the country as claimed by the Association, whose demand that these defaulters should not be allowed to contest in elections and hold public offices is cent-per-cent justifiable. Equally justifiable is their demand that the Banks must publish the names of all defaulters and stringent measures must be taken to recover the corporate loans and willful default must be treated as a criminal offence. It is widely believed that NPAs (bad debts) of Indian banks have crossed Rs.10 lakh crores, and Anil Ambani Group, Adani Group, and Videocon Groups have large NPAs.

It is public knowledge that the damage caused by willful corporate defaulters to the country’s banking system and economy is colossal. A majority of them are thriving on scarce public resources, on the hard earned money of honest people. It is high time that willful defaults were treated as a criminal offence through proper legislation having very sharp teeth. Otherwise, there cannot be any respite from this precarious state of affairs. RBI should institute an information system which mandates the banks to publish the names of willful defaulters (beyond a certain amount) at least on a half yearly basis.

Friday, July 17, 2020

പണച്ചോർച്ച


കേരളത്തിന്റെ ധനകാര്യ മന്ത്രി 30-04-2020 -ലെ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വളരെ ഗൗരവമേറിയ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങളുടെ ചുരുക്കം ഇപ്രകാരമാണ് : പെൻഷനർ മരണമടഞ്ഞിട്ടും ആൾമാറാട്ടം നടത്തി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലേറെ പേരുണ്ട്.  സർക്കാർ പെൻഷൻ കൈപ്പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നവരുമുണ്ട്.  ഇങ്ങനെയുള്ളവരെയെല്ലാംകൂടി ചേർത്താൽ 4.5 ലക്ഷത്തോളം പേരുണ്ട്.  ഏതാണ്ട് 600 കോടി രൂപയുടെ അനാവശ്യ ചെലവ് ഇങ്ങനെയുണ്ടാകുന്നു. 

ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കടമെടുക്കേണ്ട ഇന്നത്തെ അവസ്ഥയിൽ ഇങ്ങനെയുള്ള വഴികളിലൂടെ സർക്കാർ ഖജനാവിന്റെ പണം ചോരുന്നത് തടയാൻ എന്ത് നടപടികളെടുക്കുന്നു എന്നത് വ്യക്തമല്ല. (ഇത് പോലെ മറ്റു നിരവധി തരത്തിൽ ഖജനാവിന്റെ പണം ചോരുന്നുണ്ട് എന്ന കാര്യം  എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.) മേൽപ്പറഞ്ഞ 600 കോടിരൂപ യുടെ ചോർച്ചയിൽ  അടിയന്തിര നടപടി എടുക്കണമെന്ന് താല്പര്യപ്പെട്ട്  ഒരു പൗരൻ എന്ന നിലയിൽ ധനമന്ത്രിയുടെ മുൻപിൽ (മുഖ്യമന്ത്രിക്ക് പകർപ്പോടു കൂടെ) ഒരു നിർദ്ദേശം സമർപ്പിക്കുകയും   രണ്ടു പ്രാവശ്യം അത്  ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടും ഇതുവരെയും  പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. (മറ്റുള്ള ചില നിർദ്ദേശ്ശങ്ങൾക്കു ഇതിനുമുൻപ് പ്രതികരണം ലഭിച്ചിട്ടുണ്ട്.)

മേൽപ്പറഞ്ഞ മാർഗ്ഗങ്ങളിലൂടെയൊക്കെയുള്ള പണച്ചോർച്ച തടയുന്നത് ഈ സന്നിഗ്ധ  അവസ്ഥയിലും  ഒരു മുൻഗണന വിഷയം ആയി മാറിയിട്ടില്ല എന്നത് അത്ഭുതകരമാണ്.

Wednesday, July 15, 2020

Political Accountability, A Myth


Accountability is a concept highly valued in all spheres of life. It means being answerable - taking or being assigned responsibility for something that one has done or is supposed to do, and then being liable for that. Private enterprises value accountability - from the entry-level worker to the executive, and even the board and people are held responsible for what they do. In public sector too, accountability is an established system. There are similar expectations of accountability from individuals in a society. Every person is supposed to adhere to various formal and informal codes of conduct, and numerous laws which govern the existence of the society.

It is quite paradoxical that accountability of politicians or political accountability seems to be such a mythical creature as to be almost nonexistent. Political accountability is the accountability of the government and politicians to the public and to legislative bodies, of which they are a part. This is the heart of democracy. Without political accountability, the system may reduce to autocracy and dictatorship. 

In a representative democracy, it is the responsibility of the elected representatives of the people to act in the best interests of society. It is the power of the common man to elect a group of people that is the foundation of democracy. The strength of democracy lies in the trust reposed by the electors on the elected in the form of electoral mandate. The delegation of power from citizens to representatives through the electoral mandate is at the core of democracy.

As long as political accountability remains a myth, democracy will continue  to be a system which falls sadly short of the society’s expectations from it.


Sunday, July 12, 2020

പ്രതീക്ഷ

രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥന്മാരും തങ്ങളുടെ പദവിയും അധികാരവും പ്രത്യേകം പ്രത്യേകമോ കൂട്ടു ചേർന്നോ ദുരുപയോഗം ചെയ്ത് നിരവധി മാർഗ്ഗങ്ങളിലൂടെ പൊതുമുതൽ കൊള്ളയടിക്കുന്ന രീതി കാലാകാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ അത് എല്ലാ അതിരുകളും ലംഘിച്ച് സമൂഹത്തിൽ ഒരു മഹാവ്യാധിയായി മാറിക്കൊണ്ടിരിക്കുന്ന ഭീകരമായ കാഴ്ചയാണ് അടുത്തകാലങ്ങളിൽ കണ്ടുവരുന്നത്‌. അളവില്ലാത്ത പ്രതിഫലവും എല്ലാ സൗകര്യങ്ങളും ജീവിതകാലം മുഴുവനും നിരവധി ആനുകൂല്യങ്ങളും   ഒക്കെ ലഭിച്ചിട്ടും അടങ്ങാത്ത  പണത്തിനോടും സാമ്പത്തിനോടുമുള്ള ആർത്തിയാണ് ഈ കൂട്ടരെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്. 

ഇതെല്ലാം കണ്ടിട്ടും മനസ്സിലായിട്ടും  നിശ്ശബ്ദം സഹിക്കാൻ മാത്രം വിധിയ്ക്കപ്പെട്ട ഒരു സമൂഹം ദയനീയമായ ഒരു കാഴ്ചയാണ്. ഇതൊക്കെ ഇങ്ങനെയാണ്, ഇതിലൊക്കെ എന്തിരിക്കുന്നു, ഇതൊക്കെ അത്ര വലിയ കാര്യമാണോ എന്ന്‌ ചോദിക്കുന്ന ഒരു ന്യൂനവിഭാഗവുമുണ്ട്. അവരെ കാര്യമാക്കേണ്ട ആവശ്യമില്ല.

ഇതൊക്ക എന്നും ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ, ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ എന്ന് ചിന്തിക്കുന്നവരും ചോദിയ്ക്കുന്നവരും സമൂഹത്തിൽ കൂടി വരുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു  ഭരണകൂടവും അധികാരികളും   മനസ്സിരുത്തിയാൽ തീർച്ചയായും സാദ്ധ്യമാവുന്ന കാര്യമാണിതെന്നു പരക്കെ കരുതപ്പെടുന്നു. 

ഇപ്പോൾ ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞ സ്വർണ്ണക്കടത്തന്വേഷണം അതിന്റെ പരിസമാപ്തിയിലെത്തുമ്പോൾ അത് കാലങ്ങളായി സമൂഹം പ്രതീക്ഷിയ്ക്കുന്ന ഒരു മാറ്റത്തിന്റെ സമാരംഭമാകും എന്ന്‌ പ്രതീക്ഷിയ്ക്കാം. 

Saturday, July 11, 2020

EQUALITY AND JUSTICE


The Indian Constitution, which is the supreme law of the land, guarantees justice to all. It envisages that in order to provide social justice, it is essential that those who live in the society should be equal before law. Article 14 of Fundamental Rights of the Constitution provides that the State shall not deny to any person equality before law or equal protection of a law within the territory of India. It means that in India, laws are not supposed to discriminate between rich and poor, high and low. It is essential for social justice that in the society there should be no room for discriminations and there should be no privileged class. These are the lofty intentions of the framers of the Constitution. JUSTICE and EQUALITY are two words that find emphasis in the very Preamble of the Constitution.

Despite the elapse of seven decades since the framing of the Constitution, the cardinal principles of equality and justice still remain only as lofty ideals to a great extent. The instances of undue protection before law enjoyed by certain sections, of denial of justice, of discrimination before law, of allowing special benefits and privileges to certain sections, of considering crime committed by some sections not as crime are so much in abundance and have become so commonplace in our society that there is no need to exemplify them here.

One point is certain. Citizens will have full trust, faith and respect towards the legal system only when, repeat only when, they are solidly convinced that there is no discrimination or unequal treatment or denial of justice to the people.The perception amongst some sections that equality and justice are only idealistic concepts lacks substance. Citizens DO crave for equality and justice. 


Friday, July 10, 2020

Trust and the Foundation


In a democracy, an electoral mandate is the manifestation of the trust of the majority of voters. It is through this trust that power devolves to an elected people's representative, and it is the collective trust of the electorate which is the foundation of a government constituted by the elected representatives. The onus of keeping this trust intact throughout the tenure of a government lies on the elected representatives individually and collectively.

If the trust of the electors is shaken or eroded, the impact it will have on the foundation of a government requires no over emphasis.


Reluctance


If law is adamantly reluctant to compromise with law-breakers, then there is not much for citizens to be concerned about.

Thursday, July 9, 2020

നിസ്സഹായത


സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം   ആളുകളും  ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ്. ഒരു വരുമാന മാർഗ്ഗവുമില്ലാത്തവർ ഏറെ വർധിച്ചു വരുന്ന ഒരു പുതിയ സാഹചര്യവും സംജാതമായിരിക്കുകയാണ്. അങ്ങനെ  ജീവിതം എന്നത് കോടിക്കണക്കിനാളുകൾക്ക്  ദുരിതം നിറഞ്ഞ അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ്.

അതേ സമയം വേറൊരു വശത്താണെങ്കിൽ ഒരു ന്യൂന വിഭാഗം വിവിധതരം തട്ടിപ്പിലൂടെ പണവും സ്വത്തും കൊയ്യുന്നു. നിയമങ്ങൾ അനുസരിച്ചുകൊണ്ട് കഠിനപ്രയത്നത്തിലൂടെ  മാത്രം  പണവും  സ്വത്തും  സമ്പാദിക്കുന്നവർ ബഹുമാനം അർഹിക്കുന്നവരും മറ്റുള്ളവർക്ക് ഉത്തമ മാതൃകയുമാണ്. പക്ഷെ കുല്സിത  പ്രവർത്തികളിലൂടെ  സമ്പാദ്യമുണ്ടാക്കുനുള്ള  വർദ്ധിച്ചുവരുന്ന പ്രവണതയാണ്  ഏറെക്കാലമായി  കാണുന്നത്.   അങ്ങനെ നേട്ടങ്ങളുണ്ടാക്കുന്നവർക്ക് സമൂഹം നല്കിവന്നിരുന്ന മാന്യതയും അന്തസ്സും ഈ വിഭാഗങ്ങൾ ശക്തി പ്രാപിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇവർ അവലംബിക്കുന്ന നിരവധി ഹീനമാർഗ്ഗങ്ങളിൽ ബാങ്ക് വായ്പ തട്ടിപ്പ്, കള്ളക്കടത്ത്,  നികുതി  വെട്ടിപ്പ്,  അഴിമതി,  ഔദ്യോഗികാധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയ്ക്കാണ് പ്രാമുഖ്യം. രാഷ്ട്രീയ പ്രമാണിമാരും ഉദ്യോഗസ്ഥ പ്രമുഖന്മാരും യോജിച്ചു കൊണ്ട് ഒരു വ്യവസായം  പോലെ  ഇത്തരം  പ്രവർത്തനങ്ങൾ   നടത്തുന്നതും സാധാരണമായിക്കഴിഞ്ഞു.  .

നിയമാനുസൃതമായ  രീതിയിൽ  കഠിനപ്രയത്നത്തിലൂടെ നേട്ടങ്ങളുണ്ടാക്കുന്നവർക്ക് ഉയർന്ന മാന്യത നൽകുകയും ഹീനമാർഗ്ഗങ്ങൾ അവലംബിച്ച് നേട്ടങ്ങൾ കൈവരിക്കുന്നവരെ അവജ്ഞയോടെയും വെറുപ്പോടെയും കാണുകയും ചെയ്യുന്ന ഒരു നല്ല മനോഭാവം ചെറിയ അളവിലെങ്കിലും സമൂഹത്തിൽ അടുത്തകാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ ഏറ്റവും അർഹിക്കുന്ന ഇടം ജയിലഴികൾക്കുള്ളിലാണെന്ന സത്യവും ഇന്നത്തെ സമൂഹം തിരിച്ചറിയുന്നുണ്ട്. പക്‌ഷേ  ദൗർഭാഗ്യവശാൽ അവർ നിസ്സഹായരാണ്. ഈ സ്ഥിതി  മാറ്റിയെടുക്കാനുള്ള ഒരു മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്.

Wednesday, July 8, 2020

യോഗ്യത


വ്യക്തികളുടെയോ അധികാരത്തിന്റെയോ പണത്തിന്റെയോ സ്വാധീനത്തിന് വഴങ്ങാത്ത, ആരെയും കൂസാത്ത, തന്റേടമുള്ള, നട്ടെല്ലുള്ള,  സത്യസന്ധതയും ആത്മാർത്ഥതയും രാജ്യത്തോട് കൂറും, ചെയ്യുന്ന ജോലിയിൽ അർപ്പണ മനോഭാവവും കൈമുതലായുള്ള ഉദ്യോഗസ്ഥന്മാർ ഭരണ തലത്തിലും പോലീസ് തലത്തിലും അന്വേഷണ ഏജൻസികളിലും അതേ യോഗ്യതകളുള്ളവർ രാഷ്ട്രീയരംഗത്തും  ഉണ്ടായാൽ മാത്രമേ ഇന്ന് സമൂഹവും രാഷ്ട്രീയവും നേരിടുന്ന ഈ അപചയത്തിന്‌ മാറ്റമുണ്ടാവുകയുള്ളൂ. പക്ഷേ, അതിനുള്ള സാദ്ധ്യതകൾ തുലോം വിരളമാന്നെന്ന സത്യം ഒരു ഭീഷണിയായി നിലനിൽക്കുന്നു.

Tuesday, July 7, 2020

Diplomatic Victory


China getting increasingly isolated by the global community, its subdued reaction to Modi visit to Ladakh and its subsequent initiation of the process of withdrawal of troops from the contested area in the border indicate the extent of India's diplomatic victory over its inimical neighbour. 

China getting reconciled with reality and starting to withdraw its troops would be hailed by all peace loving countries. If China totally exits the present aggression mode in deference to the bilateral understanding, the entire credit should go to India's matured foreign policy centred on the doctrine of peaceful co-existence. 


https://www.ndtv.com/india-news/chinese-troop-withdrawal-by-2-km-in-ladakhs-hot-springs-region-to-be-completed-by-today-gogra-by-tomorrow-sources-2258567

Misleading News

The news being repeatedly highlighted by many newspapers and television news channels that India's position is third among countries most effected by COVID-19 is absurd and grossly misleading. As per the data released by WHO (https://covid19.who.int/), the percentage of Covid confirmed cases in India as a percentage of the total population is only 0.05% (i.e., 5 persons out of 10000 persons), which is one of the lowest in the world. This is in sharp contrast to very high incidences of more than 4% (i.e. more than 4 persons out of 100 persons) in  countries like USA. Highlighting only the numerator and keeping quite about the denominator is totally misleading and misrepresenting. 

Sunday, July 5, 2020

കുറ്റവാളി (July 3, 2020)


മലയാള നാടക സിനിമ രംഗത്തെ കുലപതി ആയിരുന്ന തോപ്പിൽ ഭാസിയുടെ പ്രശസ്ത  രചനയായ ‘അശ്വമേധം’ എന്ന നാടകത്തിലെയും സിനിമയിലെയും വളരെ പ്രധാനപ്പെട്ട ഒരു രംഗമുണ്ട്. പ്രധാന കഥാപാത്രമായ സരോജം എന്ന യുവതി കുഷ്‌ഠരോഗം പൂർണ്ണമായിട്ടു  ഭേദമായി തിരിച്ചെത്തുമ്പോൾ തന്റെ വീട്ടുകാരും  പ്രതിശ്രുതവരനും സരോജത്തെ സ്വീകരിയ്ക്കാൻ കൂട്ടാക്കാതെ നിർദ്ദയം തിരസ്ക്കരിക്കുന്ന രംഗമാണത്. ഒരിക്കൽ കുഷ്‌ഠ രോഗം ബാധിച്ചിരുന്ന സരോജം  രോഗവിമുക്തയായിട്ടും  ആ സത്യം അവർക്ക്‌ ഉൾക്കൊള്ളാനായില്ല. ആ മനോഭാവം ആ നിരാലംബയുടെ തിരസ്‌കരുണത്തിൽ കലാശിച്ചു. അവരുടെ നോട്ടത്തിൽ രോഗി എന്നും രോഗി തന്നെ. 'അശ്വമേധ'ത്തിലെ  നായികയുടെ "രോഗം ഒരു കുറ്റമാണോ" എന്ന ചോദ്യത്തിന് ഇന്നും സമൂഹത്തിൽ പ്രസക്തിയുണ്ട്. എല്ലാവരാലും  ത്യജിക്കപ്പെട്ട ആ പാവം സ്ത്രീ തന്നെ ചികിൽസിച്ച ഡോക്ടറുടെ അടുത്തെത്തി തന്റെ ഭാവിജീവിതം ആ സാനിട്ടോറിയത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഉഴിഞ്ഞു വെയ്ക്കുവാനുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നു.

ഇന്ന് കോട്ടയത്ത് ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു സ്ത്രീയ്ക്കും അവരുടെ കുട്ടികൾക്കും കോവിഡ് ഭയന്ന അവരുടെ അടുത്ത ബന്ധുക്കളിൽ നിന്നും നേരിട്ട അനുഭവം 'അശ്വമേധം' നാടകത്തിലെയും സിനിമയിലെയും മേൽപ്പറഞ്ഞ രംഗമാണ് ഓർമ്മിപ്പിക്കുന്നത്. സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും അവർക്ക്‌ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു.

ഈ പരിഷ്‌കൃതയുഗത്തിലും രോഗത്തെ ഒരു കുറ്റമായും രോഗമില്ലാത്തയാളിനെപ്പോലും ഭീതിയുടെ പേരിൽ കുറ്റവാളിയെപ്പോലെയും  കരുതുന്ന മനോഭാവം പ്രകടിപ്പിയ്ക്കുന്നവർ മനുഷ്യത്വത്തിന്റെ അവസാനത്തെ കണികയും വറ്റിയവരാണ്.

Saturday, July 4, 2020

A Historic Visit Which Means a Lot


Prime Minister Narendra Modi’s visit to Ladakh on July 3rd, 2020 is perceived as a significant development which could shape India’s future foreign policy and security doctrine for years to come. By making an unscheduled, surprise visit to Ladakh at a time when the border stand-off with China, because of Chinese aggression, continues, the PM sent out a symbolic and strong message, both within and outside the country, that India will stand up to defend its territorial integrity, in all circumstances.
More importantly, while speaking to soldiers in the frontlines,  the PM sent out a clear and unambiguous substantive message to China that India, and the rest of the world, will challenge its “expansionism”. By suggesting that either expansionists lose or are forced to mend their ways, the PM has told China that the era of patience with its predatory tactics is over. The PM mentioned that India seeks peace, but peace comes from strength and India has done and will do what it takes to build its strength. By mentioning this, the PM has unequivocally told China not to think that its assessment of the asymmetry of power between the two countries will make India retreat in the face of aggression.
By repeatedly highlighting the bravery of soldiers and honouring them, the PM, apart from giving a strong boost to the morale of the Indian armed forces, was preparing it  as well as the rest of the country, for the challenges that may lie ahead. And by acknowledging Ladakh as India’s pride, the people of Ladakh as patriots, and the sites of Ladakh as having witnessed Indian bravery, he was laying an indisputable claim to the region as Indian territory, which is not up for negotiation.
It is now up to China to decide whether it wants to risk an escalatory spiral at the border and beyond at this juncture, or whether it is willing to restore the status quo and make peace. PM Modi has made it clear that while India hopes for the latter, it is prepared for the former.
Modi’s visit to Ladakh would undoubtedly go down in the history of the world as an event with fathomless impact on world peace.

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...