അതേ സമയം വേറൊരു വശത്താണെങ്കിൽ ഒരു ന്യൂന വിഭാഗം വിവിധതരം തട്ടിപ്പിലൂടെ പണവും സ്വത്തും കൊയ്യുന്നു. നിയമങ്ങൾ അനുസരിച്ചുകൊണ്ട് കഠിനപ്രയത്നത്തിലൂടെ മാത്രം പണവും സ്വത്തും സമ്പാദിക്കുന്നവർ ബഹുമാനം അർഹിക്കുന്നവരും മറ്റുള്ളവർക്ക് ഉത്തമ മാതൃകയുമാണ്. പക്ഷെ കുല്സിത പ്രവർത്തികളിലൂടെ സമ്പാദ്യമുണ്ടാക്കുനുള്ള വർദ്ധിച്ചുവരുന്ന പ്രവണതയാണ് ഏറെക്കാലമായി കാണുന്നത്. അങ്ങനെ നേട്ടങ്ങളുണ്ടാക്കുന്നവർക്ക് സമൂഹം നല്കിവന്നിരുന്ന മാന്യതയും അന്തസ്സും ഈ വിഭാഗങ്ങൾ ശക്തി പ്രാപിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇവർ അവലംബിക്കുന്ന നിരവധി ഹീനമാർഗ്ഗങ്ങളിൽ ബാങ്ക് വായ്പ തട്ടിപ്പ്, കള്ളക്കടത്ത്, നികുതി വെട്ടിപ്പ്, അഴിമതി, ഔദ്യോഗികാധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയ്ക്കാണ് പ്രാമുഖ്യം. രാഷ്ട്രീയ പ്രമാണിമാരും ഉദ്യോഗസ്ഥ പ്രമുഖന്മാരും യോജിച്ചു കൊണ്ട് ഒരു വ്യവസായം പോലെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതും സാധാരണമായിക്കഴിഞ്ഞു. .
നിയമാനുസൃതമായ രീതിയിൽ കഠിനപ്രയത്നത്തിലൂടെ നേട്ടങ്ങളുണ്ടാക്കുന്നവർക്ക് ഉയർന്ന മാന്യത നൽകുകയും ഹീനമാർഗ്ഗങ്ങൾ അവലംബിച്ച് നേട്ടങ്ങൾ കൈവരിക്കുന്നവരെ അവജ്ഞയോടെയും വെറുപ്പോടെയും കാണുകയും ചെയ്യുന്ന ഒരു നല്ല മനോഭാവം ചെറിയ അളവിലെങ്കിലും സമൂഹത്തിൽ അടുത്തകാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ ഏറ്റവും അർഹിക്കുന്ന ഇടം ജയിലഴികൾക്കുള്ളിലാണെന്ന സത്യവും ഇന്നത്തെ സമൂഹം തിരിച്ചറിയുന്നുണ്ട്. പക്‌ഷേ ദൗർഭാഗ്യവശാൽ അവർ നിസ്സഹായരാണ്. ഈ സ്ഥിതി മാറ്റിയെടുക്കാനുള്ള ഒരു മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്.
No comments:
Post a Comment