Friday, July 17, 2020

പണച്ചോർച്ച


കേരളത്തിന്റെ ധനകാര്യ മന്ത്രി 30-04-2020 -ലെ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വളരെ ഗൗരവമേറിയ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങളുടെ ചുരുക്കം ഇപ്രകാരമാണ് : പെൻഷനർ മരണമടഞ്ഞിട്ടും ആൾമാറാട്ടം നടത്തി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലേറെ പേരുണ്ട്.  സർക്കാർ പെൻഷൻ കൈപ്പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നവരുമുണ്ട്.  ഇങ്ങനെയുള്ളവരെയെല്ലാംകൂടി ചേർത്താൽ 4.5 ലക്ഷത്തോളം പേരുണ്ട്.  ഏതാണ്ട് 600 കോടി രൂപയുടെ അനാവശ്യ ചെലവ് ഇങ്ങനെയുണ്ടാകുന്നു. 

ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കടമെടുക്കേണ്ട ഇന്നത്തെ അവസ്ഥയിൽ ഇങ്ങനെയുള്ള വഴികളിലൂടെ സർക്കാർ ഖജനാവിന്റെ പണം ചോരുന്നത് തടയാൻ എന്ത് നടപടികളെടുക്കുന്നു എന്നത് വ്യക്തമല്ല. (ഇത് പോലെ മറ്റു നിരവധി തരത്തിൽ ഖജനാവിന്റെ പണം ചോരുന്നുണ്ട് എന്ന കാര്യം  എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.) മേൽപ്പറഞ്ഞ 600 കോടിരൂപ യുടെ ചോർച്ചയിൽ  അടിയന്തിര നടപടി എടുക്കണമെന്ന് താല്പര്യപ്പെട്ട്  ഒരു പൗരൻ എന്ന നിലയിൽ ധനമന്ത്രിയുടെ മുൻപിൽ (മുഖ്യമന്ത്രിക്ക് പകർപ്പോടു കൂടെ) ഒരു നിർദ്ദേശം സമർപ്പിക്കുകയും   രണ്ടു പ്രാവശ്യം അത്  ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടും ഇതുവരെയും  പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. (മറ്റുള്ള ചില നിർദ്ദേശ്ശങ്ങൾക്കു ഇതിനുമുൻപ് പ്രതികരണം ലഭിച്ചിട്ടുണ്ട്.)

മേൽപ്പറഞ്ഞ മാർഗ്ഗങ്ങളിലൂടെയൊക്കെയുള്ള പണച്ചോർച്ച തടയുന്നത് ഈ സന്നിഗ്ധ  അവസ്ഥയിലും  ഒരു മുൻഗണന വിഷയം ആയി മാറിയിട്ടില്ല എന്നത് അത്ഭുതകരമാണ്.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...