രണ്ടു പേരും, അതായത്, ഐ.എ.എസ്. ഉദ്യോഗസ്ഥനും ഗൺമാനും, ഇന്ത്യൻ പൗരന്മാരും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുമാണ്. പക്ഷെ നിയമത്തിന്റെ മുൻപിൽ അവർക്ക് തുല്യതയില്ല. ഇൻഡ്യൻ ഭരണഘടന മൗലിക അവകാശങ്ങൾ വഴി അനുശാസിക്കുന്നത് ഇങ്ങനെയല്ലല്ലോ. സാമൂഹികമായും സാമ്പത്തികമായുമൊക്കെ പിന്നോക്കം നിൽക്കുന്നവർക്കും അധികാരകേന്ദ്രങ്ങൾ അപ്രാപ്യമായവർക്കും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കും നീതി നിഷേധിയ്ക്കപ്പെടുമ്പോൾ ഇടപെടാൻ ആരുമില്ല എന്ന സ്ഥിതി വളരെ ദുഖകരമാണ്.
സമൂഹത്തിന് നിയമസംവിധാനത്തോട് ബഹുമാനം തോന്നുവാൻ, നിയമത്തിനു മുൻപിൽ എല്ലാവർക്കും ഒരേ പരിഗണന ലഭിയ്ക്കുന്നുണ്ട് എന്ന ബോധ്യം സമൂഹത്തിനുണ്ടാകേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത ഒരു വ്യവസ്ഥിതിയിൽ ഒരു സമൂഹവും പുരോഗതി പ്രാപിയ്ക്കുമെന്നും തോന്നുന്നില്ല.
No comments:
Post a Comment