Thursday, May 28, 2020

സാമൂഹ്യ നീതി (23-4-2020)

കൊവിഡ് 19 രോഗവ്യാപനം മൂലം സംജാതമായ സാഹചര്യം സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെയാണ് ഏറ്റവും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശമ്പളമോ പെൻഷനോ പലിശയും വാടകയും കാർഷിക വരുമാനവും പോലെയുള്ള മറ്റു വരുമാനങ്ങളോ ഇല്ലാത്തവരാണ് യഥാർത്ഥത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇവരിൽ കരാർ തൊഴിലാളികളും ദിവസക്കൂലിക്കാരും അസംഘടിത മേഖലയിലെ ജോലിക്കാരുമൊക്കെ ഉൾപ്പെടുന്നു.
വരുമാനമാർഗം പൂർണ്ണമായും അടഞ്ഞ മേൽപ്പറഞ്ഞ വിഭാഗങ്ങളാണ് സർക്കാരിന്റെ ആനുകൂല്യങ്ങൾ യഥാർത്ഥത്തിൽ അർഹിക്കുന്നത്. കൊവിഡ് 19 രോഗവ്യാപന കാലത്തു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അവരുടെ കൈകളിൽ മാത്രം എത്തുമ്പോഴാണ് യഥാർത്ഥത്തിൽ സാമൂഹ്യ നീതി നടപ്പാകുന്നത്. പക്ഷെ അങ്ങനെയല്ല ഇപ്പോൾ നടക്കുന്നത്.

ധാർമികമായ ഉത്തരവാദിത്വം (24-4-2020)

ധാർമികമായ ഉത്തരവാദിത്വം
80 ശതമാനത്തോളം വരുന്ന ഒരു വരുമാനവുമില്ലാത്തവർക്ക്‌ സഹായമെത്തിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 20 ശതമാനം വീതം 5 മാസം പിടിയ്ക്കുന്നതു് എന്ന് കേരളത്തിന്റെ ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും സമാനമായ മറ്റു രീതികൾ അവലംബിയ്ക്കുകയും ചെയ്തു കഴിഞ്ഞു. സത്യത്തിൽ ഇന്നത്തെ അഭൂതപൂർവമായ സാഹചര്യത്തിൽ ഇത് ഒരു ചെറിയ ത്യാഗമായി മാത്രം ബന്ധപ്പെട്ടവർ കാണേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ കേരളത്തിലെ ചില സർവീസ് സംഘടനകളും മറ്റു ചില തല്പരകക്ഷികളും ഇതിനോട് കാണിയ്ക്കുന്ന നിഷേധാത്മകമായ സമീപനം, അടിസ്ഥാനപരമായ മാനുഷിക ഗുണമായി കരുതപ്പെടുന്ന സഹാനുഭൂതി ഇല്ലാത്തതിനെ ആണ് കാണിയ്ക്കുന്നത്. ധാർമികമായ ഒരു ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ കാണിയ്ക്കുന്ന വൈമുഖ്യം സമൂഹത്തിലെ ഒരു വിഭാഗത്തിനും ഭൂഷണമല്ല. തങ്ങളുടെ മനോഭാവം അവർ ഒരു പുനർ ചിന്തനത്തിന് വിധേയമാക്കുമെന്ന് കരുതാമോ?
അതിസങ്കീർണ്ണമായ ഈ ഘട്ടത്തിൽ മറ്റു തൊഴിൽ മേഖലകൾ കൂടി സംസ്ഥാന സർക്കാരുകളുടെ മാതൃക പിന്തുടരുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങളെയും, വിശന്നു വലയുന്ന അവിടെയുള്ള കുട്ടികളെയും കുറിച്ച് സ്ഥിരവരുമാനമുള്ളവർ ആലോചിക്കേണ്ടതാണ്

Malady (16-4-2020)

With all the efforts taken by the various central governments so far, even now only about 3 percent of the Indian population is paying Income Tax as per official records! There is absolutely no doubt that there is something seriously wrong with the Income Tax regime. Why is this malady allowed to remain unaddressed?

ഇനിയും (13-4-2020)

വരുമിനിയുമാഘോഷവുമാമോദവും
വരണ്ട നാളുകൾ പോയ്‌ മറഞ്ഞിടും
വിരിയുമിനിയുമിവിടെ നറുപുഷ്പങ്ങൾ
വീശിയടിച്ചിടുമാശ്വാസത്തിൻ കാറ്റെങ്ങും

കയ്യെത്തും ദൂരത്തെ നേട്ടം (13-4-2020)

മദ്യം ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിൽ അതിന്റെ ഉപയോഗം കുറയുകയല്ലാതെ പലരും ചൂണ്ടിക്കാണിയ്ക്കുന്നതു പോലെയുള്ള പരിണിത ഫലങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് കേരളത്തിന് മനസ്സിലായിക്കൊണ്ടിരിക്കുകയാണ്.
കുറെ സമയം ഒരു തരം 'പ്രത്യേക ഉന്മേഷം' ഉണ്ടാക്കിയെടുക്കാം, ലഹരിയിൽ മുഴുകി ഒരു പ്രത്യേക ലോകത്തിൽ എല്ലാം മറന്നിരിയ്ക്കാം എന്നത് മാത്രമാണ് മദ്യം ഉപയോഗിക്കുന്നവരുടെ ലക്ഷ്യങ്ങളെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മദ്യം ഉപയോഗിക്കുന്നവരിൽ പലർക്കും അത് എങ്ങനെ തലച്ചോറിനെ ബാധിയ്ക്കുന്നുവെന്ന് അറിവുള്ളവരാണ്. മെഡിക്കൽ സയൻസ് പറയുന്നത് ചെറിയ അളവിൽ ഉപയോഗിച്ചാലും കൂടിയ അളവിൽ ഉപയോഗിച്ചാലും മദ്യം തലച്ചോറിന്റെ സങ്കീർണ്ണ ഘടനകളെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നാണ്‌. ഇത് ന്യൂറോണുകൾ തമ്മിലുള്ള രാസ സിഗ്നലുകളെ തടയുന്നതു വഴി ലഹരിയുടെ സാധാരണ അടിയന്തിര ലക്ഷണങ്ങളായ അസാധാരണമായ പെരുമാറ്റം, മന്ദഗതിയിലുള്ള സംസാരം, മങ്ങുന്ന ഓർമ്മ , മന്ദഗതിയിലുള്ള റിഫ്ലെക്സുകൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു. അമിതമായ രീതിയിലുള്ള മദ്യപാനം തലച്ചോറിന് പുറമെ പ്രധാനമായും കരൾ, പാൻക്രിയാസ്, ആമാശയം, ഹൃദയം തുടങ്ങിയവയെ ബാധിക്കുകയും കാലക്രമേണ ആയുസ്സിനെ ഗണ്യമായി വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ഇതെല്ലാം പ്രകൃതി ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്വാഭാവിക പ്രവർത്തനങ്ങളിലുള്ള മനുഷ്യന്റെ ഇടപെടൽ ആണ്.
ഇങ്ങനെയൊക്കെയുള്ള മദ്യത്തിന്റെ ഉപയോഗം കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തെ ബാധിയ്ക്കും എന്നുള്ള വാദം നിലവിലുണ്ട്. അതോർത്ത് വിഷമിക്കുന്നതിൽ അർത്ഥമില്ല. സാമ്പത്തിക വരുമാനത്തിന് പുതിയ സ്രോതസ്സുകൾ നിശ്ചയമായും ഉണ്ടാകും. കുടുംബങ്ങളിൽ കൂടുതൽ സമാധാനമുണ്ടാകുകയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. സംസ്ഥാനം സാവധാനമെങ്കിലും മദ്യവിമുകതമാക്കിയെടുക്കാൻ കഴിയുമെങ്കിൽ അതൊരു വലിയ നേട്ടം ആയിരിക്കും. ഈ പ്രതിസന്ധി ഘട്ടം അതിനു വഴിതെളിയ്ക്കട്ടെ.

നന്മയും തിന്മയും (11-4-2020)

അടിസ്ഥാനപരമായി എല്ലാ വ്യക്തികളിലും നന്മയുണ്ട്. പക്ഷെ അത് പല അളവിലായിരിക്കും. നന്മ എന്നത് മനുഷ്യത്വത്തിന്റെ അന്തർധാരയാണ്. ഏറ്റവും നീചനായ മനുഷ്യനും ഒരിയ്ക്കൽ നല്ലവൻ ആയിരുന്നു. ഒരു ശിശു ആദ്യമായി ഭൂമിയിലേക്ക് വരുമ്പോൾ ആ ശിശുവിൽ നൂറു ശതമാനവും നന്മയും നിഷ്കളങ്കതയും മാത്രമാണല്ലോ കാണുന്നത്. പിന്നീട് സാവധാനം നന്മയുടെ കൂടെ തിന്മയും ചേരുകയും ആദ്യത്തേതിന്റെ അളവ് കുറഞ്ഞു വരികയും ചെയ്യുന്നു. ഇതിന് മറ്റുള്ളവരുടെ സ്വാധീനവും സാഹചര്യങ്ങളും ഒക്കെ കാരണമാകുന്നു. തീർച്ചയായും ഇതിന് അപവാദങ്ങളും ഉണ്ട്. പശുവിന്റെ പാൽ ആദ്യം പരമമായ ശുദ്ധിയുള്ളതാണ്. പക്ഷേ പിന്നീട് അങ്ങനെയല്ലാതാകുന്നത് ഒരുദാഹരണമായി പറയാം.
നന്മ കൈവിടാതിരിക്കാൻ ഉള്ള ഒരു സഹജാവബോധം (instinct) എല്ലാവരിലുമുണ്ട്. പക്ഷേ പലപ്പോഴും മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ സാഹചര്യങ്ങൾ കൊണ്ടോ ചുറ്റുപാടുകൾ കൊണ്ടോ വളർന്നു വന്ന രീതികൊണ്ടോ സമ്പർക്കം കൊണ്ടോ ഈ സഹജാവബോധം അടിച്ചമർത്തപ്പെട്ടു പോകുന്നു എന്നതാണ് സത്യം.
പോലീസ് സേനയിലെ ഓരോ വ്യക്തിയിലും തീർച്ചയായും അന്തർലീനമായ നന്മയും മനുഷ്യത്വവും ദയയുമൊക്കെ ഉണ്ട്. (ഇതെല്ലാം കൂടി ചേർന്നതാണല്ലോ നന്മ.) പക്ഷേ അവർ കുറ്റവാളികളുമായിട്ടാണ് കൂടുതൽ ഇടപഴകുന്നത്. ഇത് പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് വഴിതെളിയിക്കുകയും പലരുടെയും സ്വഭാവം തന്നെ ഒരു പരുക്കൻ രീതിയിലാകുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകാതിരിയ്ക്കാൻ ഔദ്യോഗിക തലത്തിൽ അവർ പ്രത്യേകപരിശീലനങ്ങൾ അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും വൈകാരികമായ ബുദ്ധി (emotional intelligence) വികസിപ്പിച്ചെടുക്കുവാനുള്ള പരിശീലനങ്ങൾ. ഒരു വർഷം മുമ്പ് ഈ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഞാൻ കേരളത്തിന്റെ ഡി.ജി.പി. ശ്രീ ലോക് നാഥ് ബെഹ്‌റ അവർകൾക്ക് ഒരു കത്തയക്കുകയുണ്ടായി. Emotional intelligence എന്ന വിഷയത്തിൽ പോലീസ് സേനയിലെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥന്മാർക്കും കൂടെക്കൂടെ വിപുലമായ പരിശീലനം നൽകുന്നത് പരിശോധിയ്ക്കണം എന്ന എന്റെ എളിയ നിർദ്ദേശം സസന്തോഷം അംഗീകരിച്ചു കൊണ്ട് അദ്ദേഹം എനിക്ക് മറുപടി നൽകി.
സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പോലീസ് സേനയിലെ അംഗങ്ങളിൽ അന്തർലീനമായ നന്മ നിശ്ചയമായും പുറത്ത് വരും. പക്ഷെ അവരുടെ മനോവീര്യം നില നിറുത്തതിനായുള്ള ശ്രമങ്ങൾ എല്ലാ തരത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകണം. നമ്മുടെ പോലീസ് സേനയ്ക്ക് തീർച്ചയായും ഇവിടെ ഗുണപരമായ ഒരു മാറ്റമുണ്ടാക്കാൻ കഴിയും.
ഇന്നത്തെ സങ്കീർണ്ണ സാഹചര്യത്തിൽ കേരള പോലീസ് നടത്തുന്ന ശ്രേഷ്ഠമായ പല കാര്യങ്ങളും കണ്ടപ്പോൾ തോന്നിയ കാര്യങ്ങളാണ് മുകളിൽ കുറിച്ചിരിയ്ക്കുന്നത്.

നേട്ടത്തിന്റെ തിളക്കം (9-4-2020)

ലോകസമൂഹത്തെയാകെ അതീവഗുരുതരമായ പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനായി കേരളം സ്വീകരിച്ച ദീർഘ വീക്ഷണത്തോടെയുള്ള, പഴുതടച്ച ആസൂത്രണത്തോടെയുള്ള നടപടികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലം ഈ കണക്കുകളിൽ കാണാം. സർക്കാർ സംവിധാനവും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പോലീസ് സേനയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനങ്ങൾ ലോകത്തിന് മുഴുവൻ മാതൃകയാകുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരങ്ങൾ കേരളത്തെ കാത്ത് നിൽക്കുന്നുവെന്ന് പ്രതീക്ഷിയ്ക്കാം.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ
നിങ്ങൾ, Vidhyadharan Unnithan, Jayaraman Parakkat, മറ്റ് 6 പേരും എന്നിവ
4 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
പങ്കിടുക

പ്രതികരണം (6-4-2020)

പ്രതികരണം
കേരള മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായികൾ, പ്രശസ്ത വ്യക്തികൾ, ശമ്പളക്കാർ തുടങ്ങി ബഹുവിധ മേഖലകളിൽ നിന്നും നല്ല രീതിയിൽ സംഭാവനയും സഹകരണവും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്നും പത്രവാർത്തകൾ കാണുന്നുണ്ട്. ഇത് വായിക്കുമ്പോൾ സ്വാഭാവികമായും ഒരു കാര്യം ശ്രദ്ധയിൽ വരും. ഈ രംഗത്ത് നല്ല രീതിയിൽ മുന്നോട്ടു വരേണ്ട ഒരു വിഭാഗമാണ് മലയാള സിനിമാരംഗത്ത് വലിയ പ്രതിഫലം ലഭിയ്ക്കുന്ന താരങ്ങളും അവരുടെയൊക്കെ സംഘടനകളും. അവർക്ക്‌ അതിനുള്ള കഴിവുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ......

സംഗീത കുലപതിയ്ക്ക് പ്രണാമം (6-4-2020)


മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് അഭിവന്ദ്യനായ അർജ്ജുനൻ മാസ്റ്ററുടെ വിയോഗത്തോടെ തിരശീല വീണത്. മാനത്തോളം ഉയർന്ന പ്രതിഭയുടെ ഉടമകളായിരുന്ന സംഗീത സംവിധായകരുടെ ഒരു നിരയിലെ അവസാനത്തെ കണ്ണി ആയിരുന്നു അർജ്ജുനൻ മാസ്റ്റർ. ശ്രീകുമാരൻ തമ്പി-അർജ്ജുനൻ കൂട്ടുകെട്ടിലുണ്ടായ എണ്ണമറ്റ ഗാനങ്ങൾ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തിൽ ഒരു റെക്കോർഡ് ആയി നിലകൊള്ളുന്നു. ഗുരുവായിരുന്ന ദേവരാജൻ മാസ്റ്ററുടെ കാര്യത്തിലെന്ന പോലെ തന്നെ അർജ്ജുനൻ മാസ്റ്ററുടെ സംഗീതം നിരവധി ശരാശരി സിനിമകളെ രക്ഷപെടുത്തിയിട്ടുണ്ടെന്നുള്ളത് മറ്റൊരു സത്യം.
അർജുനൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളിൽ ചിലത്.
ദുഃഖമേ നിനക്ക് (പുഷ്പാഞ്ജലി)
പാലരുവിക്കരയിൽ (പദ്മവ്യൂഹം)
കസ്തൂരി മണക്കുന്നല്ലോ (പിക്നിക്)
മല്ലീസായക (സൂര്യവംശം)
തേടിത്തേടി ഞാനലഞ്ഞു
(സിന്ധു)
യദുകുലരതിദേവനെവിടെ (റസ്ററ്ഹൗസ് )
പുഞ്ചിരിപ്പൂവുമായി (യാമിനി)
തളിർവലയോ (ചീനവല)
കുയിലിന്റെ മണിനാദം കേട്ടു (പദ്മവ്യൂഹം)
തിരമാലകളുടെ ഗാനം (പഞ്ചവടി)
പൗര്ണമിചന്ദ്രിക (റസ്ററ്ഹൗസ്)
അങ്ങനെ നൂറു നൂറു ഗാനങ്ങൾ. സൗമ്യതയുടെയും വിനയത്തിന്റെയും പ്രതീകം ആയിരുന്ന, മരണമില്ലാത്ത അർജ്ജുനൻ മാസ്റ്റർക്ക് ശതകോടി പ്രണാമം. ആ സ്നിഗ്ദ്ധ സംഗീതം ലോകമുള്ള കാലത്തോളം നിലനിൽക്കും.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, താടി, കണ്ണടകൾ, ക്ലോസപ്പ് എന്നിവ
നിങ്ങൾ, Vijayan Nanappan Vijayan, Siji Nair, മറ്റ് 12 പേരും എന്നിവ
2 അഭിപ്രായങ്ങള്‍
1 പങ്കിടൽ
ലൈക്ക്
അഭിപ്രായം
പങ്കിടുക

അപ്രമാദിത്വം (5-4-2020)

ശാസ്ത്രവും സാങ്കേതിക വിദ്യയും സാമ്രാജ്യ ശക്തിയും സമ്പത്തും പ്രതാപവും അധികാരവും പ്രശസ്തിയും ഭൗതിക നേട്ടങ്ങളും കമ്പോള മത്സരങ്ങളും ഒക്കെ നിഷ്പ്രഭമായി നിൽക്കുന്ന അവസരത്തിൽ ഒരദൃശ്യ ശക്തി പറയുന്നു, മനുഷ്യാ നിന്റെ അപ്രമാദിത്വം ഒരു മിഥ്യയാണ്‌, നീ നിസ്സാരനും നിസ്സഹായനും ആണ് - ഈ സത്യങ്ങൾ മനസ്സിലാക്കാനും അംഗീകരിയ്ക്കാനും നീ തയാറാണെങ്കിൽ നിന്റെ രക്ഷക്കായി ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാകും.

Spoilers (1-4-2020)

There is absolutely no doubt that the main spoilers of Indian economy are India’s top business groups who resort to delinquent borrowing and then the segments who conceal their income for evading payment of what is due to the government. The country should adopt very harsh measures against these two vicious elements, as otherwise there is no hope for the future.

Tuesday, March 31, 2020

The Grand Transition

The world is heading for a transition. This is indeed a transition phase for the entire world in the true sense of the term. There has to be a solid cause for any significant transition to happen. That is a universal law. The present situation is the cause for the transition in the offing.

Is not this phase an occasion for humanity to introspect? Is not this phase meant to cleanse mankind of all kinds of negativity like hatred, animosity, ego, selfishness? Is not this an eye opener for human civilisation to relinquish the hitherto trodden path and change track? Is not this time the harbinger of virtuousness, of selflessness, of compassion? Is not the world going to become a better place, post the present calamity?

These are not mere conjectures. They are really going to materialise. This phase shall pass and a new world order shall emerge.

Friday, December 20, 2019

Referendum

The maturing of Indian democracy with the slow but sure strengthening of representative institutions, the separation of powers, and increased participation in elections is a triumph for the people. But there are questions about the depth of our democratic consciousness.

1. How much say do Indian citizens have in influencing important legislations that have a strong bearing on their lives?
2. Is it merely enough for citizens to elect and thrust responsibility upon parliamentary representatives to make choices for them?
3. Can there be other devices to supplement the functioning of Indian democracy to make it more accountable, participatory and deliberative?

In the current context,  one is compelled to think of the system of referendum (plebiscite) in practice in a few countries. Referendums are instruments of direct democracy where citizens get to directly vote on specific and important issues rather than their representatives making a choice on their behalf on those issues. Referendum is a pre-legislation process. Instances of two recent famous references are Britain's Brexit referendum and the Colombian government's FARC referendum.

If there are provisions in Indian democratic system,  which enable public voting on certain legislations  before they are enacted,  it could go a long way in not just sensitising the public towards important laws but also as a means of getting popular approval for them,  apart from avoiding any post legislation aftermath as is being witnessed n
ow.

Monday, November 4, 2019

Suffocating Delhi

India’s capital city Delhi becoming a suffocating gas chamber and the basic necessity of life, i.e., oxygen or broadly pure air, becoming a precious commodity for Delhites is indeed a grave situation and perhaps a domestic issue deserving the highest priority. That the progress of civilization should take mankind to a state where the authorities are compelled to declare a health emergency is indeed baffling. Air Quality Index (AQI) of Delhi stands at 430 at the time of writing this note, against the satisfactory level of upto 100 and above 300 being considered as severely polluted.

Ever increasing motor vehicle emissions, drift / mist emissions from the wet cooling towers, agricultural stubble burning, particularly by the neighbouring States of Punjab and Haryana, burning of heavy metal rich fire-crackers, wood-burning fires, fires on agricultural land, exhaust from diesel generators, Badarpur Thermal Power Station, (a coal-fired power plant), dust from construction sites, burning garbage, illegal industrial activities, fast disappearing tree population have all contributed their share in the present plight of Delhi.

The air quality in Delhi, according to a WHO survey of 1600 world cities, is the worst of any major city in the world. Air pollution in India is estimated to kill 1.5 million people every year; it is the fifth largest killer in India. In Delhi, poor quality air irreversibly damages the lungs of 2.2 million or 50 percent of all children. Breathlessness, chest constriction, irritation in eyes, asthma, allergy have become very common among the residents of our capital city as per media reports.

Delhi should be an eye opener for entire India with more cites lining up to join the tribe of Delhi. Entire India must be hoping that the issue is tackled on a war footing. The present juncture warrants an approach of striking at the roots from the powers that be. Among the several steps that could be implemented, the authorities should strategise for the public resorting to more of public transport system and lesser dependence on own vehicles, making five day working day mandatory for all offices across sectors to reduce the daily commuting of travelers, planting more and more trees for acting as a shield from dust, more incentivisation for purchasing and using electric vehicles, disincentivisation for using petrol and diesel vehicles, encouragement of CNG run vehicles, banning of all sorts of crackers, allowing burning of agricultural wastes only in desolate areas, resorting to the use of incinerators wherever possible, imposing strict controls on generation of dust from construction sites, encouraging car pooling, particularly among office goers, companies switching over to the use of electric buses for transportation of their employees, more employers providing electricity powered transport to their employees, doing frequent vaccum cleaning of streets, doing water sprinkling on more and more roads etc.

We should be concerned about not only the present population, but also the future generations. Such is the gravity of the issue, which is likely to engulf more cities in India in the short run. Media reports indicate that Delhi government is seized of the issue harnessing all resources at their disposal. *Out of genuine concern, a host of humble suggestions including a few short term and a few long term strategies has been sent to Arvind Kejriwal, Delhi CM for his consideration.*

Delhi’s situation is really worrisome.


A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...