ധാർമികമായ ഉത്തരവാദിത്വം
80 ശതമാനത്തോളം വരുന്ന ഒരു വരുമാനവുമില്ലാത്തവർക്ക് സഹായമെത്തിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 20 ശതമാനം വീതം 5 മാസം പിടിയ്ക്കുന്നതു് എന്ന് കേരളത്തിന്റെ ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും സമാനമായ മറ്റു രീതികൾ അവലംബിയ്ക്കുകയും ചെയ്തു കഴിഞ്ഞു. സത്യത്തിൽ ഇന്നത്തെ അഭൂതപൂർവമായ സാഹചര്യത്തിൽ ഇത് ഒരു ചെറിയ ത്യാഗമായി മാത്രം ബന്ധപ്പെട്ടവർ കാണേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ കേരളത്തിലെ ചില സർവീസ് സംഘടനകളും മറ്റു ചില തല്പരകക്ഷികളും ഇതിനോട് കാണിയ്ക്കുന്ന നിഷേധാത്മകമായ സമീപനം, അടിസ്ഥാനപരമായ മാനുഷിക ഗുണമായി കരുതപ്പെടുന്ന സഹാനുഭൂതി ഇല്ലാത്തതിനെ ആണ് കാണിയ്ക്കുന്നത്. ധാർമികമായ ഒരു ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ കാണിയ്ക്കുന്ന വൈമുഖ്യം സമൂഹത്തിലെ ഒരു വിഭാഗത്തിനും ഭൂഷണമല്ല. തങ്ങളുടെ മനോഭാവം അവർ ഒരു പുനർ ചിന്തനത്തിന് വിധേയമാക്കുമെന്ന് കരുതാമോ?
അതിസങ്കീർണ്ണമായ ഈ ഘട്ടത്തിൽ മറ്റു തൊഴിൽ മേഖലകൾ കൂടി സംസ്ഥാന സർക്കാരുകളുടെ മാതൃക പിന്തുടരുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങളെയും, വിശന്നു വലയുന്ന അവിടെയുള്ള കുട്ടികളെയും കുറിച്ച് സ്ഥിരവരുമാനമുള്ളവർ ആലോചിക്കേണ്ടതാണ്
No comments:
Post a Comment