മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് അഭിവന്ദ്യനായ അർജ്ജുനൻ മാസ്റ്ററുടെ വിയോഗത്തോടെ തിരശീല വീണത്. മാനത്തോളം ഉയർന്ന പ്രതിഭയുടെ ഉടമകളായിരുന്ന സംഗീത സംവിധായകരുടെ ഒരു നിരയിലെ അവസാനത്തെ കണ്ണി ആയിരുന്നു അർജ്ജുനൻ മാസ്റ്റർ. ശ്രീകുമാരൻ തമ്പി-അർജ്ജുനൻ കൂട്ടുകെട്ടിലുണ്ടായ എണ്ണമറ്റ ഗാനങ്ങൾ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തിൽ ഒരു റെക്കോർഡ് ആയി നിലകൊള്ളുന്നു. ഗുരുവായിരുന്ന ദേവരാജൻ മാസ്റ്ററുടെ കാര്യത്തിലെന്ന പോലെ തന്നെ അർജ്ജുനൻ മാസ്റ്ററുടെ സംഗീതം നിരവധി ശരാശരി സിനിമകളെ രക്ഷപെടുത്തിയിട്ടുണ്ടെന്നുള്ളത് മറ്റൊരു സത്യം.
അർജുനൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളിൽ ചിലത്.
ദുഃഖമേ നിനക്ക് (പുഷ്പാഞ്ജലി)
പാലരുവിക്കരയിൽ (പദ്മവ്യൂഹം)
കസ്തൂരി മണക്കുന്നല്ലോ (പിക്നിക്)
മല്ലീസായക (സൂര്യവംശം)
തേടിത്തേടി ഞാനലഞ്ഞു
(സിന്ധു)
യദുകുലരതിദേവനെവിടെ (റസ്ററ്ഹൗസ് )
പുഞ്ചിരിപ്പൂവുമായി (യാമിനി)
തളിർവലയോ (ചീനവല)
കുയിലിന്റെ മണിനാദം കേട്ടു (പദ്മവ്യൂഹം)
തിരമാലകളുടെ ഗാനം (പഞ്ചവടി)
പൗര്ണമിചന്ദ്രിക (റസ്ററ്ഹൗസ്)
അങ്ങനെ നൂറു നൂറു ഗാനങ്ങൾ. സൗമ്യതയുടെയും വിനയത്തിന്റെയും പ്രതീകം ആയിരുന്ന, മരണമില്ലാത്ത അർജ്ജുനൻ മാസ്റ്റർക്ക് ശതകോടി പ്രണാമം. ആ സ്നിഗ്ദ്ധ സംഗീതം ലോകമുള്ള കാലത്തോളം നിലനിൽക്കും.
No comments:
Post a Comment