കൊവിഡ് 19 രോഗവ്യാപനം മൂലം സംജാതമായ സാഹചര്യം സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെയാണ് ഏറ്റവും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശമ്പളമോ പെൻഷനോ പലിശയും വാടകയും കാർഷിക വരുമാനവും പോലെയുള്ള മറ്റു വരുമാനങ്ങളോ ഇല്ലാത്തവരാണ് യഥാർത്ഥത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇവരിൽ കരാർ തൊഴിലാളികളും ദിവസക്കൂലിക്കാരും അസംഘടിത മേഖലയിലെ ജോലിക്കാരുമൊക്കെ ഉൾപ്പെടുന്നു.
വരുമാനമാർഗം പൂർണ്ണമായും അടഞ്ഞ മേൽപ്പറഞ്ഞ വിഭാഗങ്ങളാണ് സർക്കാരിന്റെ ആനുകൂല്യങ്ങൾ യഥാർത്ഥത്തിൽ അർഹിക്കുന്നത്. കൊവിഡ് 19 രോഗവ്യാപന കാലത്തു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അവരുടെ കൈകളിൽ മാത്രം എത്തുമ്പോഴാണ് യഥാർത്ഥത്തിൽ സാമൂഹ്യ നീതി നടപ്പാകുന്നത്. പക്ഷെ അങ്ങനെയല്ല ഇപ്പോൾ നടക്കുന്നത്.
No comments:
Post a Comment