Wednesday, August 26, 2020

യഥാർത്ഥ ചിത്രം


രാജ്യം കൊള്ളയടിയ്ക്കുന്നവർ എന്ന് കേൾക്കുമ്പോൾ കൂടുതൽ പേരും ഓർക്കുന്നത് സമൂഹത്തിലെ  ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ്. കാരണം അത്ര ഭയങ്കരമാണ് അവരുടെ കൊള്ള. തീർച്ചയായും അവർ തന്നെയാണ് മുൻപിൽ. പക്ഷെ അവരുടെ പിന്നിലായി മറ്റ് ചില വിഭാഗങ്ങളും ഉണ്ട്. ആദ്യത്തെ വിഭാഗം അധികാരം ഉപയോഗിച്ചും അധികാരത്തിന്റെ തണലിലും കൊള്ളയടിയ്ക്കുമ്പോൾ മറ്റുള്ള വിഭാഗങ്ങൾ അധികാരമൊന്നുമില്ലാതെയും രാജ്യം കൊള്ളയടിയ്ക്കുന്നു. 

വൻ തുകകൾ  ബാങ്ക് വായ്പ എടുത്തിട്ട് മനഃപൂർവം തിരിച്ചടയ്ക്കാത്ത കോർപറേറ്റുകളും പണമെല്ലാം തട്ടിയെടുത്ത ശേഷം നാടുവിട്ടു കളയുന്ന വ്യവസായ പ്രഭുക്കന്മാരും  വൻകിട കൊള്ളക്കാരാണ്. ഭൂമി കയ്യേറുന്നവർ, കള്ളപ്പണക്കാർ, നികുതി വെട്ടിപ്പുകാർ എന്നീ വിഭാഗങ്ങളും കൊള്ളക്കാർ തന്നെയാണ്.

ജനസംഖ്യയുടെ ന്യൂന ഭാഗം മാത്രം വരുന്ന ഇവരെല്ലാവരും കൂടെ ചേർന്ന് രാജ്യം കൊള്ളയടിച്ച് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു. ഭൂരിഭാഗത്തിൽ പെടുന്ന മറ്റുള്ളവർ കാഴ്ച്ചക്കാരായും നിൽക്കുന്നു. ഇതാണ് ഇന്നത്തെ യഥാർത്ഥ ചിത്രം.

Tuesday, August 25, 2020

The Virus Owes Our Gratitude

Shouldn’t we be grateful to the COVID-19 pandemic which has taught us about ourselves and the meaning and purpose of life? The Corona virus has told us about ourselves, our country, culture, society, religion and government, and what can we expect from a post-COVID world. How many surreal events have unfolded around us since COVID-19 broke out! How life has unfolded in a pandemic! 

French philosopher Albert Camus had observed the literal meaning of life as “whatever you are doing that prevents you from killing yourself.” Or, the purpose of life is to do things that keep us from dying. Is this different from what we have been doing to keep COVID-19 at bay?

Over the past few months our primary aim has been to stay alive, do things that keep us from killing ourselves. The pursuit of survival got predominance over the pursuit of happiness, the quest for knowledge or recognition, or philanthropy. 

The indispensability to interact with the world has necessitated fundamental changes in social behavior, minus hypocrisies. Now simple acts, like going out in public without a mask, taking a walk in the park, touching a door, could be a death sentence. 

The pandemic has turned not just philosophy on its head; it has done the same with history. For thousands of years, the march of humanity was towards what we called organized society. The cave dwellers started living in groups; then they organized themselves as agricultural societies; the agriculturists evolved into industrial cities; and the industrial towns and cities merged into a global economy. This millions of years of evolutionary process has been set back to its starting point by a mere virus in a span of days — like the first cave dwellers, we are now on our own; the society, as we knew it, has ceased to exist.

Corona has revealed that the fight for survival can make us easily lock ourselves up from the world, both physically and emotionally, turn ourselves into not just the centre of the universe, but the universe itself. When each person is on their own, it leads to a pandemic of selfishness. It is a trait that’s engraved deep on our psyche because of the fundamental law of the universe — survival of the fittest. 

All said, will humans always live in fear? If we look around, we can see the fear of the virus slowly receding, even if the disease itself is raging. 

One thing is certain. We should send Corona virus a bouquet of flowers of gratitude for giving us many insights and teaching us  precious lessons.




Sunday, August 23, 2020

മുന്നോട്ടു പോകാൻ


മറ്റു ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വ്യാവസായികമായി വളരെയധികം പിന്നോക്കം നിൽക്കുന്നതിനു കാരണങ്ങൾ നിരവധിയുണ്ടെങ്കിലും എടുത്തുപറയേണ്ട ഒന്നാണ്  വ്യവസായികളോടും സംരംഭകരോടുമുള്ള സംസ്ഥാനത്ത് നിലവിലുള്ള പൊതുമനോഭാവം. സ്വന്തമായി ഒരു വ്യവസായമോ മറ്റു സംരംഭമോ ഒക്കെ നടത്തുന്നവർ സമ്പത് വ്യവസ്ഥയുടെ കൈത്താങ്ങുകളും ചാലക ശക്തികളുമാണെന്നുള്ള സത്യം ഒന്നുകിൽ കാണാതെ പോകുന്നു, അല്ലെങ്കിൽ അത് അംഗീകരിയ്ക്കുവാൻ മടി കാണിയ്ക്കുന്നു. അവരെല്ലാം നിരവധി കുടുംബങ്ങളുടെ അന്നദാതാക്കളാണെന്ന പരമാർത്ഥത്തിനു നേരെ കണ്ണടയ്ക്കുന്നു. അവർക്കെല്ലാം സ്വാർത്ഥതാല്പര്യങ്ങൾ മാത്രമേയുള്ളൂ എന്ന ധാരണ പരത്തുന്നതിൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുൾപ്പടെയുള്ള പല പ്രസ്ഥാനങ്ങളും അവയുടെ പോഷക സംഘടനകളുമൊക്കെ ഉത്തരവാദികളാണ്. 

ഒരു  സംരഭം അല്ലെങ്കിൽ വ്യവസായം നടത്തിക്കൊണ്ടു പോകുന്നതിലെ യാതനകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആത്മസംഘർഷങ്ങളുമൊന്നും  മനസിലാക്കാനുള്ള വിശാലമനസ്കതയോ ആർജ്ജവമോ  മേൽപ്പറഞ്ഞ   പ്രസ്ഥാനങ്ങൾക്കില്ല. ഇതുകൊണ്ടെല്ലാം ഏതെങ്കിലും ഒരു വ്യവാസായിയോ  സംരംഭകനോ കേരളത്തിൽ എന്തെങ്കിലും ഒരു സംരഭം ആരംഭിയ്ക്കാൻ പോകുന്നു എന്ന സൂചന കിട്ടുമ്പോൾ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും കഴമ്പില്ലാത്ത എതിർപ്പുകളുടെയും വിവാദങ്ങളുടെയും വിമർശനങ്ങളുടെയും  ഘോഷയാത്ര തന്നെ തുടങ്ങുന്നു. ഇത് സംരംഭകന്റെ മനോവീര്യവും  ആത്മവിശ്വാസവും കെടുത്തുന്ന തരത്തിലേക്ക് പലപ്പോഴും എത്താറുണ്ട്. പല സംരംഭങ്ങളും  മുളയിലേ നുള്ളപ്പെട്ട തിന്റെ  ദൃഷ്ടാന്തങ്ങളുമുണ്ട്.

കാലാകാലങ്ങളിലായി നിലനിന്നുപോരുന്ന ഈ മനോഭാവത്തിന്   കേരള സംസ്ഥാനം വലിയ വില കൊടുത്തുകൊണ്ടിരിയ്ക്കുന്നു. ഈ മനോഭാവത്തിൽ  മാറ്റം വന്നാൽ മാത്രമേ കേരളം രക്ഷപെടുകയുള്ളൂ എന്ന് തോന്നുന്നു. കാരണം അതോടൊപ്പം അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു പല പ്രശ്നങ്ങൾക്കും പരിഹാരമാകും.

Friday, August 21, 2020

Higher Efficiency, Better Amenities, Higher Revenue, Faster Growth


Ultimately Adani Enterprises won the bid to run the Trivandrum International Airport under global tender, riding on the highest per passenger fee of Rs 168 to the Airport Authority of India (AAI), while its nearest competitor, the state-owned Kerala State Industries Development Corporation (KSIDC), offered Rs 135 and GMR Airport fell way behind with an offer of Rs 63 per passenger.

Under the 50 years lease, only the operations and management of the Airport will be transferred to Adani Enterprises. AAI will continue to be owner of the Airport. 

The capital of Kerala deserved a much better Airport.The efficiency of the Airport can be legitimately expected to be improved considerably under the management of Adani group, given the proven professionalism of the group. Payment of the passenger fee of Rs.168 to the Airports AAI is expected to turn out to be more remunerative for AAI in comparison to the present profitability position of the Airport. Infrastructure and amenities at the Airport will certainly be strengthened a lot. The Airport will grow. Inclusion of more sectors and more flights would become a reality. More passengers mean more revenue. The ensuing benefits would accrue to the people of the city and its hinterland. The State's capital city and more particularly the State as a whole will develop faster. The contour of Kerala State will change.

The landmark development is to be viewed from the perspective of the growth of Kerala State.



Friday, August 14, 2020

ആധിപത്യം

ദശാബ്ദങ്ങളായി അലട്ടിക്കൊണ്ടിരുന്ന ഏതാനും പ്രശ്നങ്ങൾക്ക് ഈ  അടുത്ത കാലത്ത്  ഏറെക്കുറെ  രമ്യമായ പരിഹാരമുണ്ടാക്കാൻ  സാധിച്ചത്  ഇൻഡ്യയെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിനാർഹമായ നേട്ടമാണ്. ചില അതിർത്തി രാജ്യങ്ങളുടെ ശത്രുതാമനോഭാവം ഉയർത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഇപ്പോൾ രാജ്യത്തിന് മറ്റൊരു തലവേദനയാണ്. അവയും നേരിടാൻ ഇൻഡ്യയ്ക്ക് കഴിയുമെന്നുള്ളതിൽ സംശയമില്ല.  

ഇതിനെല്ലാം പുറമെ ശാശ്വത പരിഹാരം ആവശ്യപ്പെടുന്ന  നിരവധി ആഭ്യന്തര പ്രശ്നങ്ങൾ  രാജ്യത്തിനുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് കള്ളപ്പണം നയിക്കുന്ന സമാന്തര സമ്പത്‌വ്യവസ്ഥയുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ. സാമ്പത്തിക കുറ്റങ്ങളും അതിവേഗം വ്യാപിയ്ക്കുന്നു. നികുതികൊടുക്കാത്ത, കണക്കിൽപ്പെടാത്ത പണത്തിന്റെയും ബിനാമി സ്വത്തിന്റെയുമൊക്കെ വളർച്ചയ്ക്കും ബാഹുല്യത്തിനും തടയിടാനുതകുന്ന കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല എന്ന സത്യത്തിന്റെ നേരെ കണ്ണടയ്‌ക്കേണ്ട കാര്യമില്ല.  അതെല്ലാം നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു. അഴിമതിയും,  അധികാര ദുർവിനിയോഗവും  കള്ളക്കടത്തും, ഹവാല ഇടപാടുകളും, ബാങ്ക് വായ്പാ തട്ടിപ്പുകളും നികുതി വെട്ടിപ്പും  ഒക്കെ സമ്പത് വ്യവസ്ഥയിൽ ആധിപത്യം നേടിയിരിക്കുന്നു. നിയമം നിസ്സഹായമാകുന്നു.

ഇങ്ങനത്തെ ഒരു സാമ്പത്തിക രംഗം നേരെയാക്കുവാൻ എന്നാണിനി നടപടികളുണ്ടാകുന്നത്? എന്തുകൊണ്ട് ഇക്കാര്യത്തിൽ അലംഭാവം ഉണ്ടാകുന്നു?

Tuesday, August 11, 2020

അവകാശം

ഉരുൾ പൊട്ടൽ എന്നത് കേരളത്തിന് വളരെ പരിചിതമായ ഒരു പ്രതിഭാസമാണ്. നിരവധി ശാസ്ത്രീയ പഠനങ്ങൾ നടന്ന ഒരു മേഖലയാണ് ഇത്. ഇക്കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടി പ്രദേശത്തെക്കുറിച്ചു പറയുകയാണെങ്കിൽ,  2011-ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ഈ പ്രദേശത്തെ അതീവലോല പരിസ്ഥിതി മേഖലയിലാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി അടിയ്ക്കടി കേരളത്തിൽ പല പ്രദേശങ്ങളിൽ  ഉരുൾപൊട്ടലുകൾ  ദുരന്തം വാരി വിതച്ചു കൊണ്ടിരിക്കുകയാണ്.

ഇതൊക്കെയായിട്ടും ഉരുൾപൊട്ടൽ ദുരന്തത്തെ നേരിടാനായി യാതൊരു നടപടികളും അധികാരികൾ എടുക്കാത്തതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ അവിടെനിന്ന് സ്ഥിരമായി  മാറ്റിത്താമസിപ്പിയ്ക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. എല്ലാ വർഷവും ദുരന്തം സംഭവിക്കാനായി കാത്തിരിക്കുന്നതു പോലെ തോന്നും. സംഭവിച്ചു കഴിയുമ്പോൾ ഹെലികോപ്ടറുകളിൽ ഓടിയെത്തി മരിച്ചവരുടെ ആശ്രിതർക്ക് നാലോ അഞ്ചോ ലക്ഷം രൂപ ഇതാ ഇപ്പൊ കൊടുക്കും എന്ന് വാർത്താ ചാനലുകളുടെ ക്യാമറയിലേക്ക് നോക്കി ദുഃഖം ഘനീഭവിച്ച മുഖത്തോടെ പ്രഖ്യാപിച്ചിട്ട് തിരിച്ചു പറക്കുകയും ചെയ്യും. ഇതല്ലാതെ യാതൊന്നും നടക്കുന്നില്ല. 

മലയും കായലും പുഴയും വരെ കയ്യേറി ഏക്കറു കണക്കിന് ഭൂമി പലരും കയ്യടക്കി വച്ചിരിക്കുന്ന കേരള സംസ്ഥാനത്തിന്റെ കാര്യമാണ് പറയുന്നത്. കുറെപ്പേർക്ക് ഭൂമി സൗജന്യമായി പതിച്ചുകൊടുക്കുന്നതിന് തുല്യമായ ഈ ഏർപ്പാട് നിലനിൽക്കുന്ന സംസ്ഥാനത്ത് കുറേപ്പേരോട് നിങ്ങളൊക്കെ ഉരുൾപൊട്ടലിൽ മരിയ്ക്കാൻ വിധിയ്ക്കപ്പെട്ടവരാണ് എന്ന് വിളിച്ചുപറയുന്നതുപോലെയാണ് ഈ നീചമായ സമീപനം. ഭൂമിയിൽ സുരക്ഷിതമായി  ജീവിയ്ക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതുറപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണാധികാരികൾക്കും.

ഇത്തരം സമീപനങ്ങളിൽ സമൂലമായ മാറ്റമാണ് സമൂഹം ആഗ്രഹിയ്ക്കുന്നത്. 

Saturday, August 8, 2020

കാലവും പ്രകൃതിയും

കലി തുള്ളി നിൽക്കുന്ന കാലമാം ദേവാ

അടങ്ങൂ നീയൊന്നടങ്ങൂ

നിത്യദുരിതത്തിലായോരീ ധരയെ

രക്ഷിയ്ക്കുവാനായണയൂ  


കോപത്താൽ ജലിച്ചിടും പ്രകൃതീ ദേവീ

ശാന്തയായ് സൗമ്യയായ് മാറിയാലും

കാലത്തിൻ രോഷാഗ്നി അണച്ചിടൂ നീ

മണ്ണിതിൽ ശോകങ്ങളില്ലാതെയാക്കൂ

     

തെറ്റേറെ ചെയ്തൊരീ മാനവകുലത്തിന്നു

നൽകണം തിരുത്താനൊരവസരം കൂടി

തെറ്റിൽ നിന്നൊരു മോചനമില്ലെങ്കിൽ

പിന്നെയീ സംസ്‌കൃതി ഉടച്ചുവാർക്കാം  


കോടി വർഷങ്ങളിൽ നേടിയെടുത്തൊരീ

മണ്ണിൻ സുകൃതങ്ങൾ സൗഭാഗ്യങ്ങൾ  

കാത്തുസൂക്ഷിയ്ക്കുവാനൊന്നിയ്ക്കണം

പ്രകൃതിയും കാലവുമെന്നെന്നുമീ ഭൂവിൽ 

Wednesday, August 5, 2020

പെട്ടെന്നെഴുതിയ ഒരു ശ്രീരാമ ഭജന

ജയ ജയ രാമാ ശ്രീരാമാ 
ദശരഥ നന്ദന രഘുരാമാ 

കൗസല്യാ സുത ശ്രീരാമാ 
സീതാ വല്ലഭ രഘുരാമാ 

ലോകാഭിരാമാ ശ്രീരാമാ 
ധർമ്മപതേ ശ്രീ രഘുരാമാ 

രാജീവലോചന ശ്രീരാമാ 
കോസലന്ദ്രാ രഘുരാമാ 

ആഞ്ജനേയാശ്രിത ശ്രീരാമാ 
വിരാധ നിഗ്രഹ രഘുരാമാ 

മൈഥിലീ കാന്താ ശ്രീരാമാ 
ദശമുഖ നിഗ്രഹ രഘുരാമാ 

അഹല്യാ മോക്ഷക ശ്രീരാമാ 
തടാക നിഗ്രഹ രഘുരാമാ 

രാമ ജയം ശ്രീരാമജയം 
രാമ പാദാംബുജമെന്നഭയം

രാമ ജയം ശ്രീരാമജയം 
രാമ ജയം രഘുരാമ ജയം

(എൻ.വിജയഗോപാലൻ)

Saturday, August 1, 2020

പരിവർത്തനത്തിന്റെ ശംഖൊലി


ആരോഗ്യ രംഗം, വിദ്യാഭ്യാസം തുടങ്ങിയ ചുരുക്കം ചില മേഖലകളിൽ  എടുത്തു പറയത്തക്ക ചില നേട്ടങ്ങളൊക്കെ കേരളം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ധാർമ്മികമായ ഒരു അപചയം ഈ സംസ്ഥാനത്തെ ബാധിച്ചിട്ട്  വർഷങ്ങളായി. ഈ അപചയം രാഷ്ട്രീയം, സാമൂഹ്യജീവിതം, കലാസാഹിത്യ രംഗം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെയും ലോകത്തിന്റെ തന്നെയും പരിഹാസത്തിനു പാത്രമാകുന്ന നിരവധി സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്.

പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങളും, ഉയർന്ന സാക്ഷരതയും, മനുഷ്യശേഷിയും നല്ല കാലാവസ്ഥയുമൊക്കെയുള്ള കേരളത്തിൻറെ ഇന്നത്തെ അവസ്ഥ സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഒരു സമിതിയുടെ പഠനത്തിനും അപഗ്രഥനത്തിനും വിധേയമാക്കേണ്ടതാണ്. ധാർമികമായും രാഷ്ട്രീയമായും സാംസ്കാരികമായുമൊക്കെ കേരളത്തെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുപോകാനായി ഇവിടെ സത്യസന്ധതയും സ്വഭാവമഹിമയും കഴിവും വിദ്യാഭ്യാസവും അനുഭവ സമ്പത്തും വ്യക്തമായ കാഴ്ചപ്പാടും ഒക്കെയുള്ള ഒരു നേതൃനിര പൊതുരംഗത്ത് ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട് .

അതുപോലെ തന്നെ കേരളസമൂഹത്തിന്റെ മനോഭാവത്തിലും സമഗ്രമായ ഒരു മാറ്റം ആവശ്യമാണ്. കുറച്ചുകൂടെ വിശാലമായ, സങ്കുചിത്വമില്ലാത്ത, പക്വമായ, ദേശീയമായ  ഒരു കാഴ്ചപ്പാടും സമീപനവും ചിന്താധാരയും ഇവിടെ ഉണ്ടാകേണ്ടതുണ്ട്. അത് വളരെ ബോധപൂർവം,ശ്രദ്ധാപൂർവം, കഴിവുള്ള ഒരു നേതൃനിര നെയ്തെടുക്കേണ്ട ഒരു കാര്യമാണ്. അതിന് സമയമെടുക്കും. പക്ഷെ അതിന് നാന്ദി കുറിയ്ക്കേണ്ട സമയം വൈകുന്നില്ലേ എന്ന് സന്ദേഹമുണ്ട്.  അത്തരം ഒരു പരിവർത്തനം ഉണ്ടായില്ലെങ്കിൽ പിന്നെ കേരളത്തിനെ രക്ഷിയ്ക്കുവാൻ ആർക്കും കഴിയുകയില്ല. ആ പരിവർത്തനത്തിന്റെ ശംഖൊലി കേൾക്കാനായി കേരളം കാതോർക്കുന്നു. 

അതിന്റെ പേര് സത്യം എന്നാണ്

ഒരു കുറ്റകൃത്യം നടന്നശേഷം വർഷങ്ങളോളം നീണ്ടുപോകുന്ന വിചാരണ പ്രക്രിയ നീതി നിർവഹണത്തെ എത്രമാത്രം ശ്വാസം മുട്ടിക്കുന്നു എന്നതിന് എത്രമാത്രം ദൃഷ്ടാന്തങ്ങളാണ് ദിവസേനയെന്നോണം കാണുന്നത്. ഇങ്ങനെ ശ്വാസം മുട്ടുന്ന നീതിയ്ക്ക് അവസാനം എന്തുസംഭവിക്കുന്നു എന്ന്‌ എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ. 

പല പല കാരണങ്ങൾ കൊണ്ട് കുറ്റവിചാരണ അങ്ങനെ അനന്തമായി നീളുന്നു. ഈ നീണ്ട  വേളയിൽ കുറ്റത്തിന് ഇരയായ വ്യക്തിയോ കുറ്റവാളിയോ മരണമടഞ്ഞ എത്രയെത്ര സംഭവങ്ങൾ! പക്ഷേ വിചാരണയുടെ നീണ്ട കാലയളവിൽ സത്യം അസത്യമായും അസത്യം സത്യമായും പ്രതി സാക്ഷിയായും സാക്ഷി പ്രതിയായും ഒടുവിൽ കുറ്റവാളി നിരപരാധി ആയും രൂപാന്തരം പ്രാപിയ്ക്കുന്ന അസഹ്യമായ കാഴ്ചയും സമൂഹം കാണുന്നു. നീതിയോടൊപ്പം ശ്വാസം മുട്ടുന്ന മറ്റൊന്ന് കൂടെയുണ്ട് - അതിന്റെ പേര് സത്യം എന്നാണ്.

The Same Law, The Same Justice / ഒരേ നീതി, ഒരേ നിയമം

When the society gets convinced that the same law and the same justice apply to every person irrespective of who he or she is, it will certainly develop greater respect towards the legal system.


ആരാണെന്നുള്ള ഒരു പരിഗണനയുമില്ലാതെ,  എല്ലാവർക്കും ഒരേ നിയമവും നീതിയും ബാധകമാണ് എന്ന് ബോധ്യം വരുമ്പോൾ  സമൂഹത്തിന് നിയമവ്യവസ്ഥിതിയോട് ആദരവ് തോന്നും. 


A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...