ഒരു കുറ്റകൃത്യം നടന്നശേഷം വർഷങ്ങളോളം നീണ്ടുപോകുന്ന വിചാരണ പ്രക്രിയ നീതി നിർവഹണത്തെ എത്രമാത്രം ശ്വാസം മുട്ടിക്കുന്നു എന്നതിന് എത്രമാത്രം ദൃഷ്ടാന്തങ്ങളാണ് ദിവസേനയെന്നോണം കാണുന്നത്. ഇങ്ങനെ ശ്വാസം മുട്ടുന്ന നീതിയ്ക്ക് അവസാനം എന്തുസംഭവിക്കുന്നു എന്ന് എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ.
പല പല കാരണങ്ങൾ കൊണ്ട് കുറ്റവിചാരണ അങ്ങനെ അനന്തമായി നീളുന്നു. ഈ നീണ്ട വേളയിൽ കുറ്റത്തിന് ഇരയായ വ്യക്തിയോ കുറ്റവാളിയോ മരണമടഞ്ഞ എത്രയെത്ര സംഭവങ്ങൾ! പക്ഷേ വിചാരണയുടെ നീണ്ട കാലയളവിൽ സത്യം അസത്യമായും അസത്യം സത്യമായും പ്രതി സാക്ഷിയായും സാക്ഷി പ്രതിയായും ഒടുവിൽ കുറ്റവാളി നിരപരാധി ആയും രൂപാന്തരം പ്രാപിയ്ക്കുന്ന അസഹ്യമായ കാഴ്ചയും സമൂഹം കാണുന്നു. നീതിയോടൊപ്പം ശ്വാസം മുട്ടുന്ന മറ്റൊന്ന് കൂടെയുണ്ട് - അതിന്റെ പേര് സത്യം എന്നാണ്.
No comments:
Post a Comment