കലി തുള്ളി നിൽക്കുന്ന കാലമാം ദേവാ
അടങ്ങൂ നീയൊന്നടങ്ങൂ
നിത്യദുരിതത്തിലായോരീ ധരയെ
രക്ഷിയ്ക്കുവാനായണയൂ
കോപത്താൽ ജലിച്ചിടും പ്രകൃതീ ദേവീ
ശാന്തയായ് സൗമ്യയായ് മാറിയാലും
കാലത്തിൻ രോഷാഗ്നി അണച്ചിടൂ നീ
മണ്ണിതിൽ ശോകങ്ങളില്ലാതെയാക്കൂ
തെറ്റേറെ ചെയ്തൊരീ മാനവകുലത്തിന്നു
നൽകണം തിരുത്താനൊരവസരം കൂടി
തെറ്റിൽ നിന്നൊരു മോചനമില്ലെങ്കിൽ
പിന്നെയീ സംസ്‌കൃതി ഉടച്ചുവാർക്കാം
കോടി വർഷങ്ങളിൽ നേടിയെടുത്തൊരീ
മണ്ണിൻ സുകൃതങ്ങൾ സൗഭാഗ്യങ്ങൾ
കാത്തുസൂക്ഷിയ്ക്കുവാനൊന്നിയ്ക്കണം
പ്രകൃതിയും കാലവുമെന്നെന്നുമീ ഭൂവിൽ
No comments:
Post a Comment