Tuesday, June 30, 2020

അനന്തരം എന്തു സംഭവിച്ചു?


കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വൻ തോതിലുള്ള സ്വർണ്ണവേട്ടയെ കുറിച്ച് കൂടെക്കൂടെ പത്രങ്ങളിലും വാർത്താചാനലുകളിലും റിപോർട്ടുകൾ വരാറുണ്ട്. ശതകോടികൾ വിലമതിയ്ക്കുന്ന സ്വർണ്ണം പിടി കൂടിയെന്നും സ്വർണ്ണക്കടത്തു നടത്തിയ ആളെ അറസ്റ്റ് ചെയ്‌തെന്നുമൊക്കെ വലിയ അക്ഷരത്തിലുള്ള വാർത്തകൾ രണ്ടുമൂന്നു ദിവസം തുടർച്ചയായി വരും. പിന്നെ അതിനെക്കുറിച്ച് യാതൊരു വിവരവും പുറത്തുവരികയില്ല. ഇങ്ങനെ     നടത്തിയ സ്വർണ്ണവേട്ടകളിൽ അനന്തരം എന്തുസംഭവിച്ചു, അവയുടെ ഉറവിടം,  ലക്ഷ്യസ്ഥാനം, ഇടപെട്ട വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, ഇടനിലക്കാർ, പിടികൂടിയ സ്വർണ്ണത്തിന്റെ വിപണിവില, കുറ്റവാളികളെ കണ്ടെത്തിയോ, അവർക്കെന്തു ശിക്ഷ ലഭിച്ചു, ആ സ്വർണ്ണം എന്തു ചെയ്തു - ഇതൊക്കെ അറിയാനുള്ള അവകാശം സമൂഹത്തിനുണ്ടെന്ന കാര്യത്തിൽ സംശയത്തിന് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. ആരെയും രക്ഷിക്കാനുള്ള ഒരു തരത്തിലുള്ള  ഇടപെടലുകളും ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന ഉറച്ച ബോധം സമൂഹത്തിന്‌ നൽകേണ്ടതുണ്ട്.

അധികാരികൾ ശ്രദ്ധിയ്‌ക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...