Thursday, May 28, 2020

മാരകമായൊരു മാരി (29-4-2020)

1964 ൽ പുറത്തിറങ്ങിയ 'ആദ്യകിരണങ്ങൾ' എന്ന ചിത്രത്തിലെ പി.ഭാസ്‌ക്കരൻ രചിച്ച് കെ.രാഘവൻ സംഗീതം നൽകി പി.സുശീല ആലപിച്ച "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല" എന്ന ഗാനത്തിന്റെ ശൈലിയിൽ എഴുതിയ ഈ ഗാനം കൊറോണക്കാലത്ത് ആരോഗ്യരംഗത്തെ പ്രവർത്തകർ, പോലീസ് സേന തുടങ്ങിയവർ നടത്തുന്ന മഹത്തായ സേവനത്തെ പ്രകീർത്തിച്ചു കൊണ്ട് എഴുതിയതാണ്.
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
ജനകോടികൾ നിങ്ങളെ ഈശ്വരനായി
കരുതി വണങ്ങുന്നൂ
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
ജനകോടികൾ നിങ്ങളെ ഈശ്വരനായി
കരുതി വണങ്ങുന്നൂ
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
BGM
വിദേശനാടുകൾ, വിരുന്നുവന്നവർ
വരുത്തി വച്ചൊരു വിനയാണേ
വിശ്രമമില്ലാതിരവും പകലും
പൊരുതുകയാണ് നിങ്ങൾ
വിശ്രമമില്ലാതിരവും പകലും
പൊരുതുകയാണ് നിങ്ങൾ
തുടങ്ങി വെച്ചൊരീ മഹത്താം കർമ്മം
ജനതതൻ ജീവന്റെ രക്ഷാ മാർഗ്ഗം
സ്വതന്ത്ര ഭാരതം കാണാത്ത നന്മ
നിങ്ങളിലൂടെ കാണുന്നു
സ്വതന്ത്ര ഭാരതം കാണാത്ത നന്മ
നിങ്ങളിലൂടെ കാണുന്നു
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
ജനകോടികൾ നിങ്ങളെ ഈശ്വരനായി
കരുതി വണങ്ങുന്നൂ
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
BGM
ഗ്രാമവും നഗരവും നിങ്ങൾക്കു തുല്യം
നാടിൻ രക്ഷകർ നിങ്ങൾ
സ്വന്തം ജീവൻ മറന്നുകൊണ്ടും
സുരക്ഷയൊരുക്കുന്നു
നിങ്ങൾ ചെയ്യും പുണ്യകർമ്മം
അനിതരമാം ശ്രേഷ്ഠം
കാലമെത്ര കഴിഞ്ഞീടുകിലും
കേരളം മറക്കുകില്ലാ
കാലമെത്ര കഴിഞ്ഞീടുകിലും
കേരളം മറക്കുകില്ലാ
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
ജനകോടികൾ നിങ്ങളെ ഈശ്വരനായി
കരുതി വണങ്ങുന്നൂ
മാരകമായൊരു മാരിയെ ചെറുക്കും
പോരാളികളേ നമിയ്ക്കുന്നു
(സ്വന്തം രചന)

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...