Thursday, May 28, 2020

ഒരു ആപ്പും കുറച്ച് സാങ്കേതിക പ്രശ്നങ്ങളും (28-5-2020)


ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ബാറുകളും ബെവ്‌കോയുടെ മദ്യവില്പനശാലകളും അനേകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വീണ്ടും തുറന്നുപ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ചു് വിർച്വൽ ക്യൂവിനായി ഒരു മൊബൈൽ ആപ്പും തുടങ്ങിയിട്ടുണ്ട്. ടെക്നോളജി യുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു നവീകരണം (ഇന്നൊവേഷൻ/innovation) അങ്ങനെ മദ്യവില്പനയിലും. പക്ഷെ ഈ ആപ്പ് ഉപയോഗിക്കുന്നതിൽ നിരവധി ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള ആശങ്ക ഉളവാക്കുന്ന വാർത്തകൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വാർത്താ ചാനലുകളിൽ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഈ ആപ്പിന്റെ ഉപയോഗം സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഒരു ചെറുപുസ്തകമോ ലഖുലേഖയോ കാലേ കൂട്ടി എല്ലാവരിലും എത്തിച്ചിരുന്നെങ്കിൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. അതല്ലെങ്കിൽ എല്ലാ പ്രമുഖ പത്രങ്ങളിലൂടെയുമുള്ള ഇടതടവില്ലാത്ത അറിയിപ്പുകൾ വഴിയും ടീവി ചാനലുകൾ വഴിയുമൊക്കെ വൻ തോതിലുള്ള ബോധവൽക്കരണം നടത്താമായിരുന്നു. ഇതിൽ വന്ന അക്ഷന്തവ്യമായ വീഴ്ചയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ട്. എന്തായാലും മേൽപ്പറഞ്ഞ കാര്യത്തിൽ മാന്യ ഉപഭോക്താക്കൾ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടത് രാജ്യത്തിന്റെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. താമസിയാതെ ഈ മേഖല അവശ്യ സേവനങ്ങളുടെ പട്ടികയിൽ മാന്യമായ ഒരു ഇടം കണ്ടെത്തുമെന്നും കരുതാം.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...