Thursday, May 28, 2020

കുറ്റവും കുറ്റവാളിയും (27-5-2020)


യഥാർത്ഥ കുറ്റവാളി കുറ്റം സമ്മതിച്ചുകഴിഞ്ഞാലും കുറ്റം സംശയരഹിതമായി സ്ഥാപിയ്ക്കാൻ ശാസ്ത്രീയമായ തെളിവുകൾ വേണമെന്നതാണല്ലോ നമ്മുടെ നിയമവ്യവസ്ഥയിൽ പാലിച്ചുപോരുന്ന രീതി; ദൃക്‌സാക്ഷികളില്ലാത്ത കേസുകളിൽ പ്രത്യേകിച്ചും. ഇതിന്റെ പിന്നിലെ ഉദ്ദേശ്യം തീർച്ചയായും ശ്‌ളാഘനീയമാണ്. പക്ഷെ ഇതോടൊപ്പം യഥാർത്ഥ തെളിവുകൾ നശിപ്പിയ്ക്കാനും കൃത്രിമമായി തെളിവുകൾ സൃഷ്ടിയ്ക്കാനും കുറ്റാന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണത്തിൽ പരമാവധി കാലതാമസം വരുത്തുവാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും, അതിന്റെ ഭാഗമായി യാഥാർഥ്യത്തെ വെള്ളപൂശിക്കൊണ്ടോ അല്ലെങ്കിൽ കുഴിച്ചു മൂടിക്കൊണ്ടോ യഥാർത്ഥ കുറ്റവാളികളെ എങ്ങനെയെങ്കിലും ഒന്ന് രക്ഷിച്ചെടുക്കാൻ പണക്കൊതി മൂത്ത ഒരു വിഭാഗം എല്ലാ അടവുകളും പ്രയോഗിയ്ക്കുന്ന കാഴ്ചയും നാം ധാരാളം കണ്ടിട്ടുണ്ട്. അതിനെ ന്യായീകരിയ്ക്കാൻ സിദ്ധാന്തങ്ങളും പലതുണ്ട്.
മൃഗങ്ങൾ പോലും ചെയ്യാൻ മടിയ്ക്കുന്ന ക്രൂരപ്രവൃത്തികൾ ചെയ്യുന്ന മനുഷ്യർ നിയമത്തിന്റെ കരങ്ങളിൽ നിന്നും ഒരിയ്ക്കലും രക്ഷപ്പെട്ടുകൂടാ. അങ്ങനെ ഒരു സ്ഥിതി വന്നാൽ അത് നമ്മുടെ നിയമവ്യവസ്ഥയെ കൂടുതൽ അരക്കിട്ടുറപ്പിയ്ക്കും.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...