Thursday, May 28, 2020

വേറിട്ട സവിശേഷത (28-5-2020)


യശ്ശശരീരനായ ശ്രീ കമുകറ പുരുഷോത്തമൻ എന്ന പ്രതിഭാധനന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക വേളയാണല്ലോ ഇത്. ആ ദീപ്തസ്മരണയ്ക്കു മുൻപിൽ കലാകേരളം സ്നേഹാദരപൂർവ്വം നമിയ്ക്കുന്ന ഈ വേളയിൽ
കമുകറയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയെക്കുറിച്ച് ഓർത്തുപോകുന്നു. സാത്വികഭാവം തുളുമ്പി നിൽക്കുന്ന ഗാനങ്ങളും, കാല്പനികത നിറഞ്ഞ ഗാനങ്ങളും, പ്രണയഗാനങ്ങളും, ഭക്തിഗാനങ്ങളും തത്വചിന്ത മുഖമുദ്രയായുള്ള ഗാനങ്ങളും, ഹാസ്യഗാനങ്ങളും, ശോകഗാനങ്ങളും, പ്രസന്നാത്മക ഗാനങ്ങളും ചടുല ഗാനങ്ങളും എല്ലാം ഒരേപോലെ വഴങ്ങുന്ന ശബ്ദവും ആലാപനശൈലിയും അനായാസതയും ഒക്കെയാണ് ആ സവിശേഷത. ഇത് മലയാള ചലച്ചിത്ര സംഗീതരംഗത്ത് അദ്ദേഹത്തിന് നേടിക്കൊടുത്ത ആ സുവർണ്ണ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും അതങ്ങനെ തന്നെയായിരിക്കുമെന്ന് ആ പ്രതിഭ എന്തെന്ന് മനസ്സിലാക്കിയവർ സമ്മതിയ്ക്കും. അദ്ദേഹത്തിന് ശേഷം നിരവധി പ്രതിഭാശാലികൾ ഈരംഗത്തു വന്നെങ്കിലും ആ ശൈലി ഇന്നും വേറിട്ട് പ്രഭപരത്തി അങ്ങനെ നില നിൽക്കുന്നു.
ഇത് കുറിയ്ക്കുമ്പോൾ കമുകറ ഒറ്റയ്ക്ക് പാടിയതും മറ്റുള്ളവരോടൊപ്പം ചേർന്ന് പാടിയതുമായ അനേകം ഗാനങ്ങൾ അങ്ങകലെ എവിടെനിന്നോ ഒഴുകിയൊഴുകി വരുന്ന പ്രതീതി ഉണ്ടാകുന്നു. എണ്ണമറ്റ ആ ഗാനതല്ലജങ്ങൾ കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ആത്മാവിൽ കുളിർ കോരി നിൽക്കുന്നു.
കമുകറ എന്ന മഹാനുഭാവന്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ പ്രണാമം.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി
നിങ്ങൾ, Vijayan Nanappan Vijayan, Babu S Pillai, മറ്റ് 9 പേരും എന്നിവ
1 അഭിപ്രായം
ലൈക്ക്
അഭിപ്രായം
പങ്കിടുക

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...