അപൂർവം ചില രംഗങ്ങളിൽ ചില നേട്ടങ്ങളൊക്കെ കേരളം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ധാർമ്മികമായ ഒരു അപചയം ഈ സംസ്ഥാനത്തെ ബാധിച്ചിട്ട് ഏതാണ്ട് പത്തുപന്ത്രണ്ടു് വർഷങ്ങളായി. ഈ അപചയം രാഷ്ട്രീയം, സാമൂഹ്യജീവിതം, കലാസാഹിത്യ രംഗം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങളും, ഉയർന്ന മനുഷ്യശേഷിയും നല്ല കാലാവസ്ഥയുമൊക്കെയുള്ള കേരളത്തിൻറെ ഇന്നത്തെ അവസ്ഥ സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഒരു സമിതിയുടെ പഠനത്തിനും അപഗ്രഥനത്തിനും വിധേയമാക്കേണ്ടതാണ്. ധാർമികമായും രാഷ്ട്രീയമായും സാംസ്കാരികമായുമൊക്കെ കേരളത്തെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇവിടെ കഴിവും വിദ്യാഭ്യാസവും സ്വഭാവമഹിമയും വ്യക്തമായ കാഴ്ചപ്പാടും ഒക്കെയുള്ള ഒരു നേതൃനിര പൊതുരംഗത്ത് ഉണ്ടാകേണ്ടതുണ്ട്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെയും ലോകത്തിന്റെ തന്നെയും പരിഹാസത്തിനു പാത്രമാകുന്ന സംഭവങ്ങൾ ഇനി ഇവിടെ ഉണ്ടാകാതിരിയ്ക്കാൻ എല്ലാ ഭാഗത്ത് നിന്നും അതീവ ശ്രദ്ധ ആവശ്യമാണ്, സമൂഹത്തിന്റെ മനോഭാവത്തിൽ സമഗ്രമായ ഒരു മാറ്റം ആവശ്യമാണ്. അത്തരം ഒരു പരിവർത്തനം ഉണ്ടായില്ലെങ്കിൽ പിന്നെ കേരളത്തിനെ രക്ഷിയ്ക്കുവാൻ ആർക്കും കഴിയുകയില്ല. ഈ സന്ദേശമാണ്കേരളീയർ ഉൾക്കൊള്ളേണ്ടത്.

No comments:
Post a Comment