Friday, January 18, 2019

നിയമസംഹിത

എല്ലാത്തരം കുറ്റങ്ങൾക്കും ഇന്ത്യയിൽ ശക്തമായ നിയമങ്ങളും കർശനമായ ശിക്ഷാവിധികളുമൊക്കെയുണ്ട്.   അതിനും പുറമെ നിയമസംരക്ഷണത്തിനും  നീതിനിർവഹണത്തിനും ചാലക ശക്തിയായി പ്രവർത്തിയ്ക്കാനുദ്ദേശിച്ച്  ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രവർത്തിക്കുന്ന ഏറെ അധികാരങ്ങളുള്ള കുറെ കമ്മീഷനുകൾ ഉണ്ട്. ചിലപ്രത്യേക കുറ്റങ്ങൾ നടന്നാൽ സ്വമേധയാ കേസ് എടുക്കുവാൻ ഈ കമ്മീഷനുകൾക്ക് അധികാരമുണ്ട്. പ്രത്യേക ചില ഉദ്ദേശ്ശങ്ങളോടെയാണ് അവയ്ക്ക് ഈ അധികാരം കൊടുത്തിരിയ്ക്കുന്നത്. രാജ്യത്തിനോ ഏതെങ്കിലും സംസ്ഥാനത്തിനോ പ്രദേശത്തിനോ അപകീർത്തിയുണ്ടാക്കുന്ന തരത്തിലോ പ്രതിഛായ നശിപ്പിക്കുന്നതരത്തിലോ പ്രവർത്തിയ്ക്കുന്നവരെ  നിയമത്തിനുമുമ്പിൽ കൊണ്ടുവരാനുള്ള എല്ലാ വ്യവസ്ഥകളും നമുക്കുണ്ട്. പക്ഷേ എത്രമാത്രം ഫലപ്രദമാണ് ഈ സംവിധാനങ്ങൾ? ഇവയൊക്കെ ഫലപ്രദങ്ങളാണെങ്കിൽ ഇന്ന് നടക്കുന്ന പലതും  ഇവിടെ നടക്കുമോ?

നൂറുകണക്കിന് വർഷങ്ങൾക്കു  മുമ്പ് നിലവിൽ വന്ന ചില നിയമങ്ങളും നമുക്കുണ്ട്. ഇന്നത്തെ സങ്കീർണമായ സാമൂഹ്യസ്ഥിതിയ്ക്കുതകാത്ത പല  നിയമങ്ങളും  കാലഘട്ടത്തിനനുയോജ്യമായ രീതിയിൽ പുനർ നിർമ്മിയ്‌ക്കുക എന്നത് അത്യന്താപേക്ഷിതമായിരിയ്ക്കുന്നു എന്ന് നിരന്തരമായി വിളിച്ചുപറയുന്ന സംഭവങ്ങളിലൂടെയാണ്‌ നാം ഓരോ ദിവസവും കടന്നുപോകുന്നത്.

ജനാധിപത്യസംവിധാനത്തിൽ ഏറ്റവും പ്രാമുഖ്യവും ബഹുമാനവും അർഹിയ്ക്കുന്നതു നിയമസംഹിതയ്ക്കാണ്. അത് എപ്പോഴും എല്ലാം തികഞ്ഞതാവണം. ആ വഴിയ്ക്ക് കൂടുതൽ പ്രവർത്തനങ്ങുളുണ്ടാകുമെന്ന് ആശിയ്ക്കാം.


No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...