സാക്ഷരത കൂടുന്നതിനനുസരിച്ച് മനുഷ്യർക്ക് വിവേകം കുറയുമോ? മനുഷ്യത്വം മരവിയ്ക്കുമോ? മനഃസാക്ഷി മരിയ്ക്കുമോ? അക്രമവാസന കൂടുമോ? വിദ്ധ്വംസക പ്രവൃത്തികൾ ഏറുമോ? വിവേചനശക്തി കുറയുമോ? ജോലിയെടുക്കാനുള്ള താല്പര്യം കുറയുമോ? തൊഴിൽമുടക്കു സംരംഭങ്ങളോട് ആഭിമുഖ്യം കൂടുമോ? സമൂഹത്തോടുള്ള ഉത്തരവാദിത്വം കുറയുമോ? രാജ്യത്തിന്റെ പൊതു താല്പര്യങ്ങൾ എന്നത് അർത്ഥമില്ലാത്ത കാര്യമാകുമോ? ഒന്നിൽ നിന്നും ഒന്നും പഠിയ്ക്കുകയില്ല എന്ന മനോഭാവം വർദ്ധിയ്ക്കുമോ? ഇവയൊക്കെയാണോ സാക്ഷരതയുടെ ലക്ഷണങ്ങൾ?
സാക്ഷരതയുടെ കുതിപ്പിനോടൊപ്പം അവഗണിയ്ക്കാനാകാത്ത വിധം മറ്റുചിലത് കൂടെ ചില പ്രദേശങ്ങളിൽ സംഭവിക്കുന്നത് കാണുമ്പോൾ ഉണ്ടായ ചില ന്യായമായ സംശയങ്ങളാണിവ.
No comments:
Post a Comment