Thursday, July 19, 2018

ശരിയായ വഴി

പലയിടത്തും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, നമുക്ക് ഒരു ദിശാമാറ്റം അത്യാവശ്യമാണ് എന്നുള്ളത്. സമൂഹത്തിന്റെ ഇന്നത്തെ യാത്ര ശരിയായ ദിശയിലേക്കല്ല എന്നുള്ളത് പകൽ പോലെ സത്യമാണ്.  അതിനു കാരണം ഇടയ്ക്കെവിടെയോ, അല്ലെങ്കിൽ പലയിടത്തും  വഴി തെറ്റിപ്പോയി എന്നുള്ളതാണ്.  എങ്ങനെയോ അസത്യത്തിന്റെ, അധർമ്മത്തിന്റെ, തിന്മയുടെ, മനുഷ്യത്വരാഹിത്യത്തിന്റെ വഴിയിൽ എത്തിപ്പെട്ടുപോയി.  അത് മാത്രമല്ല. കൈയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും യാത്രയിലെവിടെയോ നഷ്ടപ്പെട്ടു പോകുകയും ചെയ്തു. അവയുടെ പേരാണ് ജീവിത മൂല്യങ്ങൾ എന്നത്. അവ കണ്ടെത്തി തിരിച്ചെടുക്കുകയും വേണം.

ഏതൊരു  യാത്രയിലും വഴി തെറ്റി സഞ്ചരിച്ചാൽ നേർവഴികണ്ടെത്തി യാത്ര തുടരാൻ സാധിക്കും. അത് പോലെയൊരു ദിശാവ്യതിയാനം ആണ് ഇപ്പോൾ വേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ നഷ്ടപ്പെട്ട അമൂല്യവസ്തുക്കൾ കണ്ടെത്തി വീണ്ടെടുത്തുകൊണ്ട് ശരിയായ വഴിയിലേക്ക് പ്രവേശിച്ച് യാത്ര തുടർന്നില്ലെങ്കിൽ ആപത്താണ്.

പഴയ കാലത്ത് വഴികാട്ടികളും സൂചികകളുമായി മഹത് വ്യക്തികൾ തലയുയർത്തി നിന്നിരുന്നു. പക്ഷെ ഇന്ന് അവർക്കു പകരം അവർ എഴുതിവെച്ചിട്ടു പോയ അവരുടെ ജീവിത ദർശനങ്ങൾ മാത്രമാണുള്ളത്. അവയല്ലാതെ യഥാർത്ഥ വഴികാട്ടികളും യഥാർത്ഥ സൂചികകളും ഇന്ന് നന്നേ കുറവാണ്. പക്ഷെ നമുക്ക് നഷ്ടപ്പെട്ടവ തിരിച്ചെടുത്ത് ശരിയായ വഴിയിൽ കയറി യാത്ര തുടരാതെ നിർവാഹമില്ല. അത് കൊണ്ട്, മഹത് വ്യക്തികളുടെ ജീവിത ദർശനം മനസ്സിലാക്കി മുന്നോട്ടു പോകാനുള്ള ശ്രമത്തോടൊപ്പം അപൂർവമായി മാത്രം കാണുന്ന നല്ല വ്യക്തിത്വങ്ങളുടെ മാതൃക പിന്തുടരുകയും ആണ് പുതിയ തലമുറയെങ്കിലും ചെയ്യേണ്ടത്. ഇത് കാലത്തിന്റെ ആവശ്യമാണ്.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...