ജനപ്രതിനിധികളിൽ
നിന്നും കുറേയേറെ പൗരന്മാരെങ്കിലും പ്രതീക്ഷിക്കുന്ന പ്രധാനഗുണങ്ങളാണ് സാമൂഹിക
ബോധം, വിവേകം, പക്വത, സഹാനുഭൂതി, അഭിജാതമായ സംസാരം, കുലീനമായ പെരുമാറ്റം തുടങ്ങിയവ.
പക്ഷെ യാഥാർഥ്യം ഇതിനു കടകവിരുദ്ധമാകുന്നതും ഇതിൽ നിന്നും അകലങ്ങളിലേക്ക്
പലായനം ചെയ്യുന്നതുമായ കാഴ്ചയാണ്
കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് വളരെയേറെ ദൃഷ്ടാന്തങ്ങൾ നമുക്ക് മുമ്പിലുണ്ട്.
തെരഞ്ഞെടുക്കാനുള്ള
മാനദണ്ഡങ്ങളായി മേൽപ്പറഞ്ഞ ഗുണങ്ങൾ സമ്മതിദായകർ കണ്ടുതുടങ്ങാത്തതാണ് ഈ അവസ്ഥയ്ക്ക് പ്രധാന
കാരണം. നല്ല വ്യക്തിത്വം ഉള്ളവരെയും,
നല്ല പൂർവ ചരിത്രമുള്ളവരെയും, പൂർവകാല പ്രവർത്തനങ്ങൾ
ഭംഗിയായി നിർവഹിച്ചവരെയും മാത്രമേ
തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കുകയുള്ളൂ എന്ന് സമ്മതിദായകർ കർക്കശമായിത്തന്നെ വിചാരിച്ചുപ്രവർത്തിച്ചാൽ മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാവുകയുള്ളൂ.
ഈ അവബോധം സമ്മതിദായകരിൽ ഉണ്ടാക്കിയെടുക്കാൻ സന്നദ്ധസംഘടനകൾ
മുന്നോട്ടു വരേണ്ടതാണ്.
No comments:
Post a Comment