വിളക്ക്
കനിവിന്നുറവ
വറ്റുന്ന ലോകമേ
നന്മയാം
വിളക്കു തൻ തിരികളെല്ലാം
ഊതിക്കെടുത്തി
നീയെന്തെല്ലാം നേടിടും
ഊഴിയിലന്ധകാരമോ
നിനക്ക് പഥ്യം
നിന്നുടെ
പ്രയാണത്തിന്നൂർജമേകേണ്ട-
തെന്നെന്നും
കാരുണ്യകിരണങ്ങളല്ലേ
കാരുണ്യക്കുളിർകാറ്റുയരേണ്ടതെന്നും
മാനവഹൃത്തിൽ
നിന്നാണെന്നതോർക്കുക
സഹജീവി
സ്നേഹത്തിന്നഭാവമെന്നും
അഹമെന്നഭാവത്തിൻ
മറുവശമല്ലോ
തെല്ലൊന്നു
നിനച്ചു നീ മുന്നോട്ടു പോകൂ
അല്ലെങ്കിലിതന്ത്യത്തിനാരംഭമായിടും
രഞ്ജിനി
വിഷ്ണുപ്രിയമാരേ നോക്കിടൂ
അജ്ഞാത
ശക്തിയെ കാണുകയവരിൽ
അവരെ
മാതൃകയാക്കിയാൽ ജ്വലിക്കും
ആയിരം വർഷങ്ങൾ നന്മതൻ ദീപം
(എൻ.വി.ജി.)
No comments:
Post a Comment