ലോകസഭയിലോ രാജ്യസഭയിലോ നിയമ സഭയിലോ അംഗമായിരിക്കുന്നവർ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അവരുടെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് രാജിവയ്ക്കുന്നതു മൂലം പൊതുഖജനാവിൽ നിന്നും വൻ തുക ചെലവ് വരുന്ന ഒരു ഉപതെരഞ്ഞെടുപ്പ് അത്യാവശ്യമായി വരുന്നു. ഒന്നുകിൽ അങ്ങനെ രാജി വെയ്ക്കുന്നത് നിയമം മൂലം നിരോധിയ്ക്കണം, അല്ലെങ്കിൽ അത്തരം അംഗങ്ങൾ കാരണം ഉണ്ടാകുന്ന തെരഞ്ഞെടുപ്പിന്റെ മുഴുവൻ ചെലവും അവരിൽ നിന്ന് തന്നെ ഈടാക്കുന്ന നിയമം വരണം. ഇതിനും പുറമെ പത്തു വർഷത്തേക്കെങ്കിലും അവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാക്കണം.
ചില അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ കാരണമുണ്ടാകുന്ന തെരഞ്ഞെടുപ്പിന്റെ ചെലവ് എന്തിനാണ് പാവം പൗരന്മാരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത്?
No comments:
Post a Comment