പല കുറ്റാന്വേഷണങ്ങളും തുടങ്ങുന്നത് സമൂഹത്തിൽ വളരെയേറെ പ്രതീക്ഷകളുയർത്തിക്കൊണ്ടാണ്. അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി പരക്കെ ശ്ലാഘിയ്ക്കപ്പെടുന്നു. അന്വേഷണ ഏജൻസിയെ വാനോളം പുകഴ്ത്തിക്കൊണ്ട് എല്ലാ ഭാഗത്തു നിന്നും റിപ്പോർട്ടുകൾ വരുന്നു. തുടക്കത്തിലെ ശുഷ്കാന്തിയും ചടുലതയും ഊർജ്ജവും കാണുമ്പോൾ ഇത്തവണ എന്തായാലും സത്യം പുറത്തുവരും എന്ന് സമൂഹം ആശിയ്ക്കും. ദിവസങ്ങൾ കഴിയുന്തോറും ആ ശുഷ്കാന്തിയുടെയും ചടുലതയുടെയും ഊർജ്ജത്തിന്റെയും ശക്തി കുറേശ്ശേ കുറേശ്ശേ കുറഞ്ഞുകുറഞ്ഞു വരുന്നത് സമൂഹം പല ആവർത്തി കണ്ട് ബോധ്യമായ ഒരു കാര്യമാണ്. കാലം കടന്നു പോകുന്നു. തെളിവുകൾ പിടികൊടുക്കാതെ വഴുതിപ്പോകുന്നു. അന്വേഷണം പല ദിശയിലേക്കും പോകുന്നു. ഒടുവിൽ അത് ഒരിടത്തും എത്താതെ ശൂന്യതയിൽ വിലയം പ്രാപിയ്ക്കുന്നു. കുറ്റകൃത്യം വിസ്‌മൃതിയുടെ അഗാധതയിലെവിടെയോ മുങ്ങിത്താണുപോകുന്നു. കുറെ നാൾ കഴിയുമ്പോൾ പുതിയ ഒരു കുറ്റം പുറത്തുവരുന്നു. വീണ്ടും പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് ഏതെങ്കിലും ഒരു ഏജൻസി അന്വേഷണം ആരംഭിയ്ക്കും. ചരിത്രം ആവർത്തിയ്ക്കും. ഇത് വരെ ഇങ്ങനെയൊക്കെയാണ് കണ്ട് പോന്നത്.
ഏതായാലും ഇത്തവണ അങ്ങനെയൊന്നുമല്ല. പിടി കൂടുക തന്നെ ചെയ്യും. നോക്കിയിരിക്കുക.
No comments:
Post a Comment