Tuesday, June 23, 2020

ആരോഗ്യത്തിന്‌ സംഗീതം (June 21, 2020)


ഇന്ന് ലോക സംഗീതദിനമാണല്ലോ. വിവിധ തരത്തിലുള്ള വെല്ലുവിളികളും പ്രയാസങ്ങളും മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും പകർന്നുനൽകാൻ സംഗീതത്തിനുള്ള കഴിവ് മറ്റൊന്നിനും തന്നെ ഉണ്ടാവില്ലെന്ന് തോന്നുന്നു. ശാസ്ത്രീയ സംഗീതമായാലും ലളിത സംഗീതമായാലും ഭക്തിഗാനങ്ങളായാലും വെറും വാദ്യസംഗീതമായാലും - ഇവയ്‌ക്കെല്ലാം അനുപമമായ ഒരു ശക്തിയാണുള്ളത്. എത്ര തിരക്കുള്ളവരായാലും ദിവസേന ഏറ്റവും കുറഞ്ഞത് അര മണിയ്ക്കൂറെങ്കിലും സംഗീതത്തിന് അർപ്പിയ്ക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന്‌ ഉത്തമമായിരിക്കുമെന്നു തോന്നുന്നു. സംഗീതത്തിന് ആരോഗ്യത്തിലും രോഗശാന്തിയിലുമുള്ള പങ്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണല്ലോ.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...