കേരളസർക്കാരിന്റെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു എന്ന വാർത്ത മനോരമയിൽ (ജൂൺ 18 ) വായിച്ചു. കോവിഡ് രോഗവ്യാപനം കാരണം സർക്കാരിന്റെ ചെലവുകൾ പതിന്മടങ്ങു വർദ്ധിക്കുകയും വരുമാനം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണല്ലോ ഈ തീരുമാനം.
കേരള ധനമന്ത്രി തന്റെ ഫേസ്ബുക്
പേജിൽ (ഏപ്രിൽ 30, 2020) പറഞ്ഞിരിയ്ക്കുന്ന
ഒരു കാര്യം ഇത്തരുണത്തിൽ പറയട്ടെ. മരണമടഞ്ഞവരുടെ പേരിലുള്ള പെൻഷൻ വാങ്ങുന്നവരും അനധികൃതമായും അനർഹമായും ക്ഷേമ പെൻഷൻ
വാങ്ങുന്നവരും സർക്കാർ പെൻഷൻ വാങ്ങുന്നതിനു പുറമെ ക്ഷേമ പെൻഷനും കൂടെ വാങ്ങുന്നവരുമൊക്കെയായി
ലക്ഷങ്ങൾ കേരളത്തിലുണ്ടെന്നും 600 കോടിയോളം രൂപ ഇതുവഴി അനാവശ്യ ചെലവുകുണ്ടാകുന്നെന്നും ധനമന്ത്രിയുടെ ഫേസ്ബുക്
പേജിൽ പറയുന്നു. ഇങ്ങനെ സർക്കാരിനെ കബളിപ്പിച്ചു പണം തട്ടിയെടുക്കുന്നവരെ പിടികൂടി
അവരിൽ നിന്നും തുക തിരിച്ചു പിടിയ്ക്കാൻ എന്തുകൊണ്ട് സർക്കാർ മടിയ്ക്കുന്നു?
മേൽപ്പറഞ്ഞ പെൻഷൻ വെട്ടിപ്പുകൾ
സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണവും അനന്തര നടപടികളും
ആരംഭിച്ചുകഴിഞ്ഞുവെന്നും കാണിച്ച് എത്രയും പെട്ടെന്ന് എല്ലാ പ്രമുഖ മലയാള
പത്രങ്ങളുടെയും ആദ്യപേജിൽ തന്നെ ഒരു അറിയിപ്പ് കൊടുക്കുകയും അതെല്ലാം യഥാർത്ഥത്തിൽ ചെയ്യുകയും ചെയ്‌താൽ കാര്യങ്ങൾ മാറിത്തുടങ്ങും. എന്തു കൊണ്ട് അങ്ങനെ ഒരറിയിപ്പ്
കൊടുത്തുകൂടാ?
No comments:
Post a Comment