KSEB ഉപഭോക്താക്കൾക്കു ലഭിച്ച ബിൽ ഷോക്ക് ഇന്നത്തെ 8 മണി ചർച്ചയ്ക്ക് വിഷയമായി എല്ലാ പ്രമുഖ മലയാള വാർത്താചാനലുകളും എടുത്തത് വളരെ നല്ല കാര്യമാണ്. അതുപോലെ ദിവസേന ആകാശം ലക്ഷ്യമാക്കി കുതിയ്ക്കുന്ന ഇന്ധന വില എല്ലാ ചാനലുകളിലും അർഹിയ്ക്കുന്ന ഗൗരവത്തോടെ തന്നെ വാർത്താ ബുള്ളറ്റിനുകളിൽ സ്ഥാനം പിടിച്ചു. ഇന്ധന വർദ്ധനയെക്കുറിച്ച ആര് ഉച്ചസ്ഥായിയിൽ പറഞ്ഞാലും യാതൊരു പ്രയോജനവുമില്ല എന്നുള്ളത് മറ്റൊരു കാര്യം.
KSEB ബില്ലിന്റെകാര്യത്തിൽ, ഉപയോഗിയ്ക്കാത്ത യൂണിറ്റുകളുടെ ചാർജ്
കൊടുക്കാൻ ഉപഭോക്താക്കൾക്ക് നിയമബാദ്ധ്യത ഇല്ലെന്നകാര്യം കമ്പനി സൗകര്യപൂർവം
മറന്നു പോകുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട്
ലക്ഷങ്ങൾ കഷ്ടപ്പെടുന്ന ഈ അവസരത്തിൽ മര്യാദയോ മാനദണ്ഡമോ ഇല്ലാതെ
പടച്ചുവിട്ട 'കറന്റ് ബില്ലുകൾ' പൊതുതാത്പര്യ ഹർജികളിലൂടെ ഒരു നീണ്ട നിയമയുദ്ധത്തിന് തന്നെ
വഴിയൊരുക്കുന്നു.
ഇതിന് അറുതി ഉണ്ടായേ തീരൂ.
No comments:
Post a Comment