ഒരു ജോലിയും ചെയ്യാതെ എല്ലാ മാസവും കൃത്യമായി സർക്കാരിൽ നിന്നും പലതരത്തിൽ ധനസഹായം ലഭിക്കുന്നവരുമുണ്ട്. മരണമടഞ്ഞ ബന്ധുക്കളുടെ പേരിലുള്ള പെൻഷൻ കൈപ്പറ്റുന്നവരും, നിയമവിരുദ്ധമായി നേടിയെടുത്ത പെൻഷൻ വാങ്ങുന്നവരും ഏറെയുണ്ടെന്നു കേരള ധനകാര്യ മന്ത്രി തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രസ്താവിച്ചിട്ടുണ്ട്. അറുനൂറു കോടി രൂപ ഇങ്ങനെ സർക്കാർ ഖജനാവിൽ നിന്നും ചെലവാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
എല്ലാ വരുമാനമാർഗ്ഗങ്ങളും അടഞ്ഞ വിഭാഗങ്ങളെ ഏതു വിധേനയും രക്ഷിക്കുക എന്നത് ഈ അവസരത്തിൽ സമൂഹവും സർക്കാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. അനാവശ്യമായി പണമൊഴുകുന്ന എല്ലാ വഴികളും അടയ്ക്കുകയാണ് ഇതിനായി സർക്കാർ ആദ്യം ചെയ്യേണ്ട കാര്യം. ആ പണം അർഹതയുള്ളവരുടെ കൈകളിലെത്തട്ടെ. അങ്ങനെ ഈ അതീവ ഗുരുതരമായ പ്രശ്നത്തിന് പരിഹാരം കാണണം.
No comments:
Post a Comment