Wednesday, June 3, 2020

സാമ്പത്തികമായും സാമൂഹികമായും നിർഭാഗ്യരായവർ


കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ എന്ന സമ്പ്രദായം തുടങ്ങാൻ സർക്കാർ എടുത്ത താല്പര്യം ശ്ലാഘനീയമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷെ ഓൺലൈൻ ക്ലാസ്സുകൾക്ക്‌ സൗകര്യങ്ങളില്ലാത്ത രണ്ടര ലക്ഷത്തിലേറെയുള്ള വിദ്യാർത്ഥികൾക്ക്‌ ബദൽസൗകര്യങ്ങളൊന്നും ചെയ്യാതെ പുതിയ സമ്പ്രദായം തുടങ്ങിയത് ശരിയായില്ല. സാമൂഹികവും സാമ്പത്തികവുമായ വളരെയേറെ അസമത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഇത്‌ കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിയ്ക്കാതെ ശ്രദ്ധിക്കേണ്ടത് മാനുഷികമായ ഒരു ആവശ്യം മാത്രമാണ്. ഓൺലൈൻ ക്ലാസ്സ്‌ പ്രയോജനപ്പെടുത്താൻ ഒരു സൗകര്യവുമില്ലാത്ത മലപ്പുറം ജില്ലയിലെ ഒരു വിദ്യാർത്ഥിനി നിരാശ മൂലം ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദുഖകരമായ ഒന്നാണ്.

കേരള സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയ്ക്കേണ്ട അങ്ങേയറ്റം പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്‌. സാമ്പത്തികമായും സാമൂഹികമായും നിർഭാഗ്യരായവരെ പാടേ മറന്നുകൊണ്ട് ഒരു കാര്യവും സർക്കാർ ചെയ്യരുത്.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...