Friday, March 29, 2019

മനുഷ്യത്വം വെന്റിലേറ്ററിൽ

‘ഇന്നലെ തൊടുപുഴയിൽ ഏഴുവയസ്സുള്ള ഒരു കുട്ടിയെ ഒരു മനുഷ്യാധമൻ കാലിൽ പിടിച്ചു വലിച്ച് നിലത്തടിച്ചു തലയോട്ടി തകർത്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്നതാണ്. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപോർട്ടുകൾ. അതിന് ഒരു ദിവസം മുമ്പാണ് എറണാകുളത്തിനടുത്ത് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ഫീസടക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ അധികൃതർ പൊരിവെയിലിൽ നിറുത്തിയവശരാക്കിയത്. ഇത്തരം സംഭവങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ (Kerala State Commission for Protection of Child Rights) സ്വമേധയാ കേസെടുക്കാറുണ്ട്. എന്തായാലും രണ്ടു സംഭവങ്ങളും ഇ-മെയിൽ വഴി കമ്മീഷൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

പ്രതിരോധിയ്ക്കാനോ എതിർക്കാനോ അറിയാത്ത, അല്ലെങ്കിൽ കഴിവില്ലാത്ത നിഷ്കളങ്കരായ പിഞ്ചുകുട്ടികളുടെ നേർക്ക് അടുത്തകാലത്തായി ഇത്തരം ഒട്ടനവധി നിഷ്ടൂരസംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്നു കാണുന്നു. ഇതെല്ലാം വെറും സാധാരണകാര്യങ്ങളാണെന്ന മട്ടിൽ കേരളീയ സമൂഹം നിർവികാരതയോടെ നോക്കിക്കാണുന്നു. ഇനിയെന്തെല്ലാം ക്രൂരതകൾ കാണാനിരിയ്ക്കുന്നു? ഈ കാര്യത്തിൽ ബാലാവകാശ കമ്മീഷൻ ഒട്ടും അമാന്തമില്ലാതെ തങ്ങൾക്കു കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളോടുള്ള ഈ കൊടും ക്രൂരതകൾക്ക് പരമാവധി ശിക്ഷ ഉറപ്പിയ്ക്കാൻ അവർ ആത്മാർത്ഥമായി ശ്രമിയ്ക്കേണ്ടതാണ്. 'ചെകുത്താന്റെ സ്വന്തം നാട്' എന്ന വിശേഷണം കേരളം നേടിയെടുക്കണോ എന്ന് സമൂഹവും ചിന്തിയ്ക്കണം.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...