Wednesday, February 28, 2018

എന്താണ് ആധുനികത?

ഇന്ന് ചുറ്റും നടക്കുന്ന പല സംഭവങ്ങളും കാണുമ്പോൾ ആർക്കും സ്വാഭാവികമായി തോന്നാവുന്ന ഒരു കാര്യമുണ്ട് - പുരാതന മനുഷ്യനും ആധുനിക മനുഷ്യനും തമ്മിൽ എന്താണ് വ്യത്യാസം?

ആധുനിക മനുഷ്യൻ വിദ്യാഭ്യാസപരമായും സാംസ്കാരികമായും  വളരെ മുന്നിലാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ട്. പക്ഷെ കൊല്ലും കൊലയും നടത്തുന്ന കാര്യത്തിൽ, ക്രൂരതയുടെ കാര്യത്തിൽ, മനുഷ്യത്വമില്ലായ്മയുടെ കാര്യത്തിൽ പുരാതന മനുഷ്യനേക്കാൾ എത്രയോ മുന്നിലെത്തി നിൽക്കുന്നു ഇന്നത്തെ ആധുനിക മനുഷ്യൻ. അതെ സമയം  ധാർമികയുടെ കാര്യത്തിൽ, സഹജീവി സ്നേഹത്തിന്റെ കാര്യത്തിൽ, ദീനാനുകമ്പയുടെ കാര്യത്തിൽ, സഹിഷ്ണുതയുടെ കാര്യത്തിൽ , സമഭാവനയുടെ കാര്യത്തിൽ  ആധുനിക മനുഷ്യൻ എത്ര മാത്രം പിന്നിലേക്കു പോയിരിക്കുന്നു.

അങ്ങനെ വരുമ്പോൾ, സാംസ്കാരികമായി പുരാതനമനുഷ്യൻ എത്രയോ മുമ്പിലായിരുന്നു എന്ന് കാണാം. അപ്പോൾ എന്താണ് ആധുനിക മനുഷ്യന്റെ ഈ സ്വയം വിലയിരുത്തലിന്റെ മാനദണ്ഡം? വിദ്യാഭ്യാസം കൊണ്ട് ആധുനിക മനുഷ്യൻ എന്ത് നേടി?

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...