Tuesday, January 16, 2018

പ്രതീക്ഷ


നീതി വൈകലിനും നീതി നിഷേധത്തിനും എതിരെ സമാധാനപരമായി പ്രതികരിക്കുകയും നീതി ഉറപ്പാക്കുന്ന കോടതി വിധികളെയും  തീരുമാനങ്ങളെയും സന്തോഷപൂർവം സ്വാഗതം ചെയ്യുകയും ചെയ്യുന്ന പുതിയ തലമുറ ഒരു നല്ല സൂചനയായി തോന്നുന്നു. പല സമകാലിക സംഭവങ്ങളും (ചിലതെല്ലാം ഒഴിച്ച്) ഇതിനുപോല്ബലകമായി  ചൂണ്ടിക്കാണിക്കാനുണ്ട്.തക്കസമയത്തുള്ള പ്രതികരണത്തിന്റെ അഭാവം സമൂഹത്തെ എങ്ങനെയെല്ലാം ബാധിച്ചു കഴിഞ്ഞു എന്ന തിരിച്ചറിവ് പുതിയ പ്രവണതയ്ക്ക് പിന്നിലുണ്ട്

പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ആദ്യത്തേത്, പ്രതികരണം സൗഹാർദപരവും കോലാഹലങ്ങളില്ലാത്തതും ആയിരിക്കണം എന്നതാണ്. രണ്ടാമത്തേത് രാഷ്ട്രീയമോ മതമോ തുടങ്ങി ഒരു വിഭാഗത്തിന്റെയും പിണിയാളുകളാവില്ല എന്ന ഉറച്ച സമീപനമാണ്. രണ്ടു കാര്യങ്ങളിലും പുതിയ തലമുറ ശ്രദ്ധിക്കുന്നുണ്ട് എന്ന് കാണുന്നത് ശുഭോദാർക്കമാണ്‌. നീതിയ്ക്കു വേണ്ടി നിൽക്കുന്ന യുവത്വം നമ്മുടെ സമൂഹത്തിനു പ്രതീക്ഷ  നൽകുന്നു.

എൻ.വി.ജി.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...