Saturday, January 13, 2018

അത്യന്താപേക്ഷിതം

"നിങ്ങൾ എത്ര  വലിയവനാണെങ്കിലും നിയമം അതിനേക്കാൾ വളരെ വളരെ മുകളിലാണ്" - ഈ സന്ദേശം വിളിച്ചോതുന്ന കോടതി വിധികൾ ഇടയ്‌ക്കെങ്കിലുമൊക്കെ ഉണ്ടാവുന്നത് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയിൽ വളരെ ആശ്വാസം തരുന്ന ഒരു കാര്യമാണ്. രാഷ്ട്രീയമായും ഔദ്യോഗികമായും ഉള്ള അധികാരങ്ങൾ സ്വത്തു സമ്പാദിക്കാനും സുഖസൗകര്യങ്ങൾ വർധിപ്പിക്കാനും ദുർവിനിയോഗം ചെയ്യുന്ന മാന്യന്മാർക്കു തിരിച്ചടി നൽകാൻ നീതിന്യായ വ്യവസ്ഥക്ക് മാത്രമേ കഴിയുകയുള്ളൂ, മറ്റൊന്നിലും ജനങ്ങൾക്ക് വിശ്വാസവുമുണ്ടെന്ന്  തോന്നുന്നില്ല. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കാത്ത സമീപനം സർവ രംഗങ്ങളിലും കടന്നുവരേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...