Wednesday, December 6, 2017

നീതി
നീതിയുടെ സ്ഥാനം എല്ലാത്തിനും മുകളിലാണ്; അല്ലെങ്കിൽ ആയിരിക്കണം, പണത്തിന്റെയും അധികാരത്തിന്റെയും ബന്ധങ്ങളുടെയും എല്ലാം മുകളിൽ. പക്ഷെ സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും അധർമ്മത്തെ ധർമ്മമായും മാറ്റാൻ കഴിവുള്ള പണത്തിന്റെ മുകളിൽ അർഹിക്കുന്ന സ്ഥാനം പലപ്പോഴും നീതിയ്ക്ക് ലഭിക്കാതെ പോകുന്ന കാഴ്ച അങ്ങേയറ്റം വേദനാജനകമാണ്. പണം വാരിയെറിഞ്ഞ് അനീതിയെ നീതിയുടെ വേഷം കെട്ടിച്ച്‌ രംഗത്തിറക്കാൻ കഷ്ടപ്പെടുന്നവർ വർധിച്ചു കൊണ്ടിരിക്കുകയാണ്.
കവി പാടിയത് പോലെ 'സത്യത്തിനെന്നും ശരശയ്യ മാത്രം'.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...