അത്യാവശ്യം
വൃത്തിഹീനവും അനാരോഗ്യകരവുമായ രീതിയിലും സാഹചര്യങ്ങളിലും നടത്തുന്ന ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി അടച്ചുപൂട്ടിയെന്നൊക്കെ കൂടെക്കൂടെ പത്രവാർത്തകൾ കാണാറുണ്ട്. ലൈസൻസ് 'മരവിപ്പിച്ചു' അല്ലെങ്കിൽ 'റദ്ദാക്കി' എന്നും വായിക്കാറുണ്ട് (?!). പക്ഷെ ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം ഇവയൊക്കെ വീണ്ടും പൂർവാധികം ശക്തിയായ രീതിയിൽ തുറന്നു പ്രവർത്തിക്കുന്നതാണ് സാധാരണ കാണാറുള്ളത്. ഇതിനു പ്രധാന കാരണം ശിക്ഷ വെറും പിഴയിൽ ഒതുക്കുന്നു എന്നതും പിന്നെ കുറച്ചു കൂടുതൽ പണം വാരിയെറിയുന്നു എന്നതുമാണ്. എത്ര തുക കൊടുക്കാനും ഇവരൊക്കെ തയാറാണ്. അതുകൊണ്ട് ഈ സാമൂഹ്യ വിപത്ത് തടയിടാനാവശ്യം കർശനമായ ശിക്ഷാ നടപടപടികളാണ്. പൊതുജനാരോഗ്യം വിറ്റു നേട്ടമുണ്ടാക്കുന്ന ഇക്കൂട്ടർക്ക് കുറഞ്ഞത് രണ്ടുവർഷമെങ്കിലും കഠിനതടവ് ലഭിക്കത്തക്കവിധത്തിൽ നിയമഭേദഗതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അങ്ങനെവന്നാൽ കുറച്ചു മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ENVEEGEE
No comments:
Post a Comment