കേരളത്തിൽ ഏതാനും മാസങ്ങൾക്കകം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണല്ലോ. കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് മാത്രം ഡസൻ കണക്കിന് സ്ഥാനാർത്ഥികളിൽ നിന്നും തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുക എന്ന ഉത്തരവാദിത്വം സമ്മതിദായകർ നിർവഹിച്ചില്ലെങ്കിൽ അതിന്റെ പരിണിതഫലം വീണ്ടും കേരളം അനുഭവിക്കേണ്ടിവരും എന്നതിൽ സംശയത്തിന് അവകാശമില്ല.
സ്ഥാനാർഥിയുടെ മുൻകാല ചരിത്രവും പൊതുരംഗത്തെ സംസാരവും പെരുമാറ്റവും എല്ലാം നേരിട്ട് കണ്ടിട്ടാണ് തങ്ങൾ വോട്ട് ചെയ്യാൻ പോകുന്നതെന്നുള്ള കാര്യം സമ്മതിദായകർ മറന്നു പോകുകയാണ് പതിവ്. തങ്ങളുടെ പ്രതിനിധിയായി നിയമനിർമ്മാണസഭയിൽ ഉണ്ടായിരിക്കേണ്ട വ്യക്തി, രാഷ്ട്രീയത്തിനുപരിയായി ഉയർന്ന നിലവാരത്തിലുള്ള സന്മാർഗ്ഗികതയുള്ളയാളും കുലീനമായ സംസാരവും അന്തസ്സുറ്റ പെരുമാറ്റവും മൂല്യങ്ങൾ പൊതുജീവിതത്തിൽ നിലനിർത്തുന്ന ആളും ആണെന്ന് ഉറപ്പ് വരുത്താൻ വോട്ട് ചെയ്യുന്നവർ ആത്മാർത്ഥമായി വിചാരിച്ചാൽ കുറേയൊക്കെ സാധിക്കും. പക്ഷേ നിർഭാഗ്യവശാൽ മുൻതെരഞ്ഞെടുപ്പുകളിലൊന്നും അങ്ങനെയൊരു പ്രവണത കണ്ടിട്ടില്ല.
സമ്മതിദായകർക്ക് ഇനിയെങ്കിലും, അതായത് ഉടനെ വരുന്ന തെരഞ്ഞെടുപ്പ് മുതലെങ്കിലും ഒന്ന് മാറി ചിന്തിക്കരുതോ? അങ്ങനെ മാറി ചിന്തിച്ചാൽ കേരളം തീർച്ചയായും രക്ഷപെടും.
No comments:
Post a Comment