Wednesday, February 21, 2018

നിശ്ചയം

കലികാലമേ എന്നു നീ പോയ് മറയും
കഥയിതെന്നൊന്നു മാറിവരും
ഇനിയേതു കാലം വന്നണയും
ഇവിടത്തെ ഇരുളെന്നു മാഞ്ഞു പോകും

മൂല്യങ്ങൾക്കൊന്നും മൂല്യമില്ലാതായി
മുഖംമൂടിയണിഞ്ഞവരേറെയായി
ബുദ്ധിതന്നളവുകോൽ കൗശലമായി
ബന്ധങ്ങൾ മുഴുവനും നിർബ്ബലമായി

സത്യവും ധർമവും സ്നേഹവുമെല്ലാം
അർത്ഥമില്ലാത്ത പദങ്ങളായ് മാറി
അർത്ഥമതൊന്നിനേ  അർത്ഥമുള്ളൂ
അല്ലാത്തതെല്ലാം മിഥ്യയായ് മാറി

എന്തെന്തു ഹീനമാം മാർഗ്ഗത്തിലൂടെയും
എന്തും നേടണമതൊന്നെ നിൻ ലക്‌ഷ്യം
എന്താണു നീയിതറിയാതെ പോകുന്നു
എന്താണു ലോകനീതിതൻ പൊരുളെന്ന്‌

കൗശലക്കാരേ കൊടും വഞ്ചകന്മാരേ
മാപ്പില്ല മാപ്പില്ല നിങ്ങൾക്കൊരിക്കലും
നരകത്തേക്കാളുമധമാം ദുർഘടം 
നിങ്ങൾക്കു കാലമൊരുക്കിടും നിശ്ചയം

(എൻ.വി.ജി.)

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...