Saturday, February 17, 2018

സാഷ്ടാംഗ പ്രണാമം

ആഴിയുടെ അഗാധതയും
ആകാശത്തിന്റെ അപാരതയും
സൗരയൂഥത്തിന്റെ വൈവിധ്യവും
കാട്ടരുവിയുടെ തെളിമയും
പിച്ചിപ്പൂവിന്റെ നൈർമല്യവും
മുല്ലപ്പൂവിന്റെ സുഗന്ധവും
തുമ്പപ്പൂവിന്റെ എളിമയും
മഞ്ഞിന്റെ കുളിർമയും
മധുവിന്റെ മാധുര്യവും
ഇളനീരിന്റെ രുചിയും
ഇളംകാറ്റിന്റെ തഴുകലും
എല്ലാം ഒത്തുചേർന്ന
ഒന്ന് മാത്രമേയുള്ളൂ,
അതാണെന്റെ മലയാള ഭാഷ.
നമിക്കുന്നു സാഷ്ടാംഗം ഞാനീ
സർവാഭരണ വിഭൂഷിതയെ.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...