സമരത്തെരുവ്
കേരള സെക്രെട്ടറിയേറ്റിന്റെ മുൻപിൽ വിവിധ ആവശ്യങ്ങൾക്കായി പലതരം സമരമുറകളിലേർപ്പെട്ടിരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലെത്തി നിൽക്കുന്നു. ഏതാണ്ട് ഏഴു തലസ്ഥാന നഗരങ്ങളിൽ ജോലി നോക്കി ലഭിച്ച അനുഭവം വച്ചു പറയുകയാണെങ്കിൽ, ഇത് പോലെ വേറെ എങ്ങും കണ്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ എല്ലാം ഭദ്രമാണെന്നും അവിടെ ഒന്നിനെക്കുറിച്ചും ആർക്കും ഒരു പരാതികളും ഇല്ലെന്നാണോ ഇതുകൊണ്ടു മനസ്സിലാക്കേണ്ടത്? കേരളത്തിൽ സാക്ഷരത കൂടിപ്പോയതുകൊണ്ടാവുമോ ഇങ്ങനെ? ആർക്ക് ഉത്തരം പറയാനാവും ഈ ചോദ്യങ്ങൾക്ക്? കോഴിക്കോടുള്ള മിഠായി തെരുവ് പോലെ തിരുവനന്തപുരത്തെ സെക്രെട്ടറിയേറ്റിന്റെ മുൻപിലുള്ള റോഡിനു കാലക്രമേണ 'പ്രൊട്ടസ്റ്റെർസ് & സ്‌ട്രൈക്കേഴ്‌സ് സ്ട്രീറ്റ്' എന്നോ 'സമരത്തെരുവ്' എന്നോ മറ്റോ പേര് വീഴുമോ?
No comments:
Post a Comment