Thursday, September 12, 2019

ഫല പ്രാപ്തി

ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ സംരക്ഷിപ്പെടുന്നുണ്ടെന്നുറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ 1993 ൽ  ദൽഹി ആസ്ഥാനമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്ന സംഘടനയും പിന്നാലെ സംസ്ഥാന തലസ്ഥാനങ്ങളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രൂപീകൃതമായി. മനുഷ്യാവകാശ ലംഘനവുമായി ഇവയുടെ മുൻപിൽ എത്തുന്ന പരാതികൾക്ക് പുറമേ സ്വമേധയാ അത്തരം സന്ദർഭങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടുപിടിക്കാനും ഈ സംഘടനയ്ക്കുത്തരവാദിത്വമുണ്ട്. 1993 ലെ മനുഷ്യാവകാശസംരക്ഷണ നിയമത്തിൽ ഇതേക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം വ്യക്തിയുടെ ജീവൻ, സുരക്ഷതത്വം,  സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്  എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് ഈ നിയമത്തിൽ നിർവചിച്ചിരിക്കുന്നത്. ഈ സംഘടനക്ക് വളരെ വിപുലമായ ഭരണനിർവഹണ സംവിധാനങ്ങളാണുള്ളത്.

ദേശീയ ശ്രദ്ധ നേടിയ കൊച്ചി മരടിലെ നാനൂറോളം ഫ്ളാറ്റുകളുടെ കാര്യത്തിൽ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. നിയമങ്ങൾ അക്ഷരം പ്രതി പാലിക്കപ്പെടേണ്ടതാണെന്നുള്ള  കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ല.  നിയമത്തോടുള്ള ബഹുമാനമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അതുപോലെ തന്നെ പ്രാധാന്യമേറിയ രണ്ടു വിഷയങ്ങളാണ്  നിയമ ലംഘനങ്ങൾ ആരുനടത്തിയാലും അത് ചെയ്തവർക്കും, അതിനു കൂട്ടുനിന്നവർക്കും, അതുവഴി ഗുണഭോക്താക്കളായവർക്കും ശിക്ഷ ലഭിക്കേണ്ടതാണെന്നും അതിനിരയാകുന്നവർക്കുണ്ടാകുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങളും നികത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യങ്ങൾ. ഈ പറഞ്ഞ മൂന്നു കാര്യങ്ങളും നിയമലംഘനത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് നിയമനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാകും.  എന്നിരിക്കെ, മരട് ഫ്‌ളാറ്റുകളുടെ കാര്യത്തിൽ ഇവയിലേതൊക്കെ ബന്ധപ്പെട്ടവരുടെ ശ്രദ്ധാവിഷയങ്ങളായി എന്നത് വളരെയധികം പ്രസക്തമായ ഒരു കാര്യം തന്നെയാണ്.

ദേശീയമനുഷ്യാവകാശ  കമ്മീഷൻ   തങ്ങളുടെ ഇടപെടൽ വഴി ഇമ്മാതിരി സന്ദർഭങ്ങളിൽ ഒരു ചാലകശക്തിയായി പ്രവർത്തിക്കണമെന്നുള്ളതാണ് 1993 ലെ മനുഷ്യാവകാശസംരക്ഷണ നിയമം ഉദ്ദേശിക്കുന്നത്. പക്ഷെ....


No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...